0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1K
തന്നെ അവർക്കടുത്തേക്കെത്തി . "ആഹ് ..കവിൻ..മഞ്ജുവിന് ഇപ്പൊ യാതൊരു കുഴപ്പവും ഇല്ല...ആള് കോൺഷ്യസ് ആണ് ..എന്നോട് സംസാരിക്കുകയും ചെയ്തു .." തെല്ലൊരു ആശ്വാസത്തോടെയും സന്തോഷത്തോടെയും ഡോക്ടർ എന്നോടായി പറഞ്ഞു . അതോടെ എന്റെ ഉള്ളിലെ ഒരു ഭാരം അലിഞ്ഞില്ലാതായപോലെ എന്റെ മുഖം ഒന്ന് തെളിഞ്ഞു .ഒപ്പം കൂടി നിന്നവർക്കും അതുകണ്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നിയോ എന്തോ... "കേറി കാണാൻ പറ്റോ ?" ഞാൻ അങ്ങേരോടായി പയ്യെ തിരക്കി . "പിന്നെന്താ ...മഞ്ജു ഇയാളെ അന്വേഷിച്ചു...ധൈര്യായിട്ട് ചെല്ലൂ" എന്റെ തോളിൽ തട്ടികൊണ്ട് ഡോക്ടർ ചിരിച്ചു . പിന്നെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് പുള്ളി രംഗം വിട്ടു . അതോടെ എന്റെ ഊഴം തെളിഞ്ഞു . പക്ഷെ അവളുടെ അമ്മയും അച്ഛനുമൊക്കെ നിക്കുമ്പോ ഞാൻ മാത്രം കേറി കാണുന്നത് മോശമല്ലേ എന്ന ചിന്ത ഡോക്ടർ പോയപ്പോഴാണ് എന്റെ മനസിലേക്ക് കയറി വന്നത് . എന്ത് വേണം എന്നറിയാതെ ഞാൻ മഞ്ജുസിന്റെ അമ്മയെ നോക്കി . "അല്ലെങ്കിൽ വേണ്ട...അമ്മ കേറി കണ്ടോളൂ..കുഴപ്പം ഒന്നും ഇല്ലല്ലോ ഇപ്പൊ " അടുത്ത് നിന്ന അഞ്ജുവിന്റെ കൈത്തലം ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു . "അത് വേണ്ട മോനെ..അവള് നിന്നെ കാണണം എന്നല്ലേ പറഞ്ഞെ..മോൻ പോയി കാണ്. " മഞ്ജുസിന്റെ അമ്മക്ക് പകരമായിട്ട് അവളുടെ അച്ഛൻ ആണ് എനിക്കുള്ള മറുപടി തന്നത് . "അതെ...മോൻ ചെല്ലൂ " അമ്മയും ആ വാദം ശരിവെച്ചു . അപ്പോഴേക്കും തിയറ്ററിനുള്ളിൽ നിന്ന് ഒരു നഴ്‌സ് പുറത്തേക്കിറങ്ങി വന്നു . "ആരാ കവിൻ....ഒന്ന് വന്നേ" കൂടി

💬 Comments

View all comments