0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1K
തുടങ്ങിയിരുന്നു . ഒടുക്കം നട്ടപാതിരായും കഴിഞ്ഞ നേരത്താണ് മുകുന്ദൻ ഡോക്ടർ വീണ്ടും എന്നെ കാണാൻ വേണ്ടി വിളിപ്പച്ചത്. മഞ്ജുസിനു ബോധം വന്നില്ലെന്ന് കേട്ടത് തൊട്ടു ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു . പക്ഷെ എല്ലാവരുടെയും മുൻപിൽ എന്റെ സങ്കടം കാണിക്കാൻ വയ്യാത്തതുകൊണ്ട് എല്ലാം സഹിച്ചു നിന്നു . ഇടക്കിടെ മഞ്ജുസിന്റെ ഒപ്പമുള്ള ഫോട്ടോസും , വാൾപേപ്പറും നോക്കി ഇരുന്നു . പ്രെഗ്നന്റ് ആയിരിക്കുന്ന സമയത് അവൾ അയച്ചിരുന്ന വോയിസ് ഒകെ ഞാൻ ഒന്നുടെ കേട്ട് നോക്കി . "വല്യ കുഴപ്പം ഇല്ലാതെ രണ്ടും പുറത്തു വന്നാൽ മതിയായിരുന്നു ല്ലേ ..." "കൂടുതൽ വേദന സഹിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റിയുമെന്നു തോന്നുന്നില്ല മാൻ .." "ഹി ഹി...അങ്ങനെ ഒന്നും ഉണ്ടാവില്ല അല്ലെ ..." "അവര് അമ്മേനെ നോവിക്കാതെ ഇങ്ങു വന്നോളും " മഞ്ജുസിന്റെ ചിരിയോടെയുള്ള സംസാരം കേട്ട് ഞാൻ അവള് പറഞ്ഞപോലെ എല്ലാം നടന്നിട്ടുണ്ടാവണേ എന്ന് പ്രാർത്ഥിച്ചിരുന്നു . അപ്പോഴാണ് മുകുന്ദൻ ഡോക്ടറുടെ വരവ് . "കവിൻ ...പ്ലീസ് കം " പുള്ളി പുറത്തേക്കിറങ്ങി എന്നെ കൈമാടി വിളിച്ചു .
അതോടെ ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടുകൊണ്ട് കസേരയിൽ നിന്നും സ്വിച്ച് ഇട്ടപോലെ എഴുന്നേറ്റു . ചെറിയൊരു ആധിയോടെ തന്നെ ഞാൻ തീയേറ്ററിന് മുൻപിലേക്ക് വേഗത്തിൽ നടന്നു . ആ സമയം കൊണ്ട് തന്നെ മുകുന്ദൻ ഡോക്റ്ററുടെ ചുറ്റും എല്ലാവരും കൂടി കഴിഞ്ഞിരുന്നു .മുകുന്ദൻ ഡോക്ടറുടെ സംസാരത്തിൽ നിന്നും അവരുടെ മുഖത്തെല്ലാം പരന്ന ആശ്വാസം കണ്ടതോടെ ഞാൻ ഭയപ്പെട്ടതെല്ലാം വെറുതെ ആയിരുന്നെന്നു എനിക്കും തോന്നിത്തുടങ്ങി . ഞാൻ ആ സന്തോഷത്തിൽ

💬 Comments

View all comments