0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 365
കുഴിച്ചിടണോ എന്ന ടെൻഷനിലായിരുന്നു ഞാൻ..ബോധം ഒന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോ ഒക്കെ തീരുമാനം ആയെന്നു വിചാരിച്ചു " കിട്ടിയ ഗ്യാപ്പിൽ ഞാൻ വീണ്ടും ഒരു കോമഡി പാസാക്കി . "ഹി ഹി...പോടാ അവിടന്ന്...." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "അതേന്നേ..പിന്നെ ഈ ബോധമില്ലാത്ത ‌ നിന്റെ ബോധം പോയെന്നു ഒരു ബോധവും ഇല്ലാത്ത ഡോക്റ്റർ വന്നു പറഞ്ഞപ്പോ എന്റെ ബോധം പോകാതിരുന്നത് ഭാഗ്യം .." ഞാൻ വായിൽ തോന്നിയ എന്തോ ചളി പറഞ്ഞുകൊണ്ട് അവളുടെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തു. പക്ഷെ ആ കോമഡിയിൽ മഞ്ജുസ് കുലുങ്ങി ചിരിക്കുന്നുണ്ട്. "ഹി ഹി..മതി മതി....എനിക്ക് ചിരിക്കാൻ ഒന്നും വയ്യ " ശരീരം കുലുങ്ങുന്നതിലെ ബുദ്ധിമുട്ടോർത്തു മഞ്ജുസ് പുഞ്ചിരിച്ചു . "ഹ്മ്മ്...ഒരുപാട് പറയാൻ ഉണ്ട് ...ആദ്യം നീ ഒന്ന് ഉഷാർ ആവട്ടെ " ഞാൻ പെട്ടെന്ന് കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . കണ്ണുകൾ പയ്യെ ചിമ്മിക്കൊണ്ട് അവളും ആ ചുംബനം ആസ്വദിച്ച് കിടന്നു . "ഉണ്ണികളേ എപ്പോഴാ കാണാൻ പറ്റാ?" ചുംബിച്ചുയർന്ന എന്നോടായി മഞ്ജുസ് തിരക്കി . "അറിയില്ലെടി ...ഡോക്ടർ പറയും ...ആദ്യം നിന്നെ റൂമിലോട്ടു മാറ്റട്ടെ..എന്നിട്ടല്ലേ ബാക്കിയൊക്കെ " ഞാൻ പയ്യെ പറഞ്ഞു . "ശൊ..കഷ്ടായി ... " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "ഹ്മ്മ്....ഞാനും കണ്ടിട്ടില്ല...ഇനി എന്തായാലും നമ്മളൊന്നിച്ചേ കാണുന്നുള്ളൂ ...അതാണ് അതിന്റെ ഒരു ഇത്.." ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞുകൊണ്ട് അവളുടെ കൈത്തലം തഴുകി . "ഹ്മ്മ്.." മഞ്ജുസ് അതുകേട്ടു ചിരിച്ചു ..പിന്നെ പയ്യെ മൂളി . "എന്ന ഞാൻ പോട്ടെടി മിസ്സെ ...ബാക്കി ഒക്കെ നമുക്ക് പിന്നെ പറയാം..എനിക്ക് ഒരുപാട് കാര്യങ്ങള് ചോദിയ്ക്കാൻ ഉണ്ട് " ഞാൻ സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു . "എന്തോന്നാ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി . "അതൊക്കെ പറയാം ...സമയം ആവട്ടേടി" ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് നിന്നും എഴുനേറ്റു . പിന്നെ ഒരാശ്വാസത്തോടെ ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങി .

💬 Comments

View all comments