0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1K
മഞ്ജുവിന്റെ അച്ഛനോടായി തിരക്കി . പുള്ളിക്കാരൻ അതിനു തലകുലുക്കി "അതെ " എന്ന് ഭാവിച്ചു . "ആഹ്....എന്താ പേര് ഇയാളുടെ ?" മഞ്ജുസിന്റെ അച്ഛന്റെ അടുത്ത സുഹൃത്തു കൂടിയായ ഡോക്ടർ എന്നോടായി തിരക്കി കൈനീട്ടി . "കവിൻ.." ഞാൻ പയ്യെ മറുപടി പറഞ്ഞുകൊണ്ട് പുള്ളിയുടെ ഹസ്തദാനം സ്വീകരിച്ചു . "ഹ്മ്മ്....എന്ന കവിൻ ..ഒന്ന് വരൂ..." മുകുന്ദൻ ഡോക്ടർ സ്വല്പം ഗൗരവത്തിൽ തന്നെ എന്നോടായി പറഞ്ഞു . "എന്താ ഡോക്ടർ ? മഞ്ജുസിനു എന്തേലും ..." ഞാൻ പുള്ളിയുടെ സംസാരം കേട്ട് വേണ്ടാത്ത ഓരോന്ന് ആലോചിച്ചു തുടങ്ങി . "ഏയ് ..പേടിക്കാൻ ഒന്നും ഇല്ല...താൻ വാ .." പുള്ളി എന്നോടായി ചിരിയോടെ പറഞ്ഞു . എന്റെ കൂടെ മഞ്ജുസിന്റെ അച്ഛനും കൃഷ്ണൻ മാമയും കൂടി കൂടിയപ്പോൾ മുകുന്ദൻ ഡോക്ടർ അത് തടഞ്ഞു . "ഇയാള് മാത്രം മതി ...നിങ്ങള് പേടിക്കുവൊന്നും വേണ്ട " ഞാൻ ചെറുപ്പം ആയതുകൊണ്ടു എന്തോ മുകുന്ദൻ ഡോക്ട്ടർക്ക് എന്റെ മനകരുത്തിൽ നല്ല കോൺഫിഡൻസ് ആയിരുന്നു . പക്ഷെ അത് കേട്ടതും ഞാൻ ഒന്ന് പരുങ്ങി . ഒരു പ്രസവം കൊണ്ടുള്ള പൊല്ലാപ്പുകൾ ! സ്വല്പം പേടിയോടെ തന്നെ ഞാൻ പുള്ളിയുടെ കൂടെ കൺസൾട്ടിങ് റൂമിലേക്ക് കയറി . സ്വന്തം ഇരിപ്പിടത്തിലേക്ക് ഇരുന്നുകൊണ്ട് കക്ഷി കഴുത്തിൽ കുരുക്കിയിട്ട സ്റ്റെതസ്കോപ്പ് എടുത്തു ടേബിളിലേക്ക് വെച്ചു.പിന്നെ കൈകൾ കുരുക്കി വെച്ചുകൊണ്ട് എന്നെ നോക്കി . ഞാൻ കക്ഷിയുടെ റൂം അടിമുടി കണ്ണോടിക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ആ നോട്ടത്തിനു ചിരിയോടെ മറുപടി നൽകി . "എന്താ ഡോക്ടർ ?" ഞാൻ

💬 Comments

View all comments