Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
ഓർത്തു ഞാൻ ചിരിച്ചു .
"ഹ്മ്മ്...പെട്ടെന്ന് വയ്യാണ്ടായെടാ ..ഞാനും ഒട്ടും വിചാരിച്ചില്ല "
മഞ്ജുസ് ചെറിയ ഞെരക്കത്തോടെ തന്നെ പറഞ്ഞു .
"എന്താ മിസ്സെ വേദന ഉണ്ടോ ?"
അവളുടെ ഭാവം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
"കൊറച്ച് ..."
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി .
"ഹ്മ്മ്....നടന്നത് വല്ലതും ഓര്മ ഉണ്ടോ ?"
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
"കൊറേ ഒക്കെ ഓര്മ ഉണ്ടെടാ...വരുന്ന സമയത് ഭയങ്കര പൈൻ ആയിരുന്നു . നിന്നെ വിളിക്കണം എന്നൊക്കെ മനസിൽ ഉണ്ടാരുന്നു ...എവിടെ....."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ,
അപ്പോഴേക്കും ഞാനവളുടെ ബെഡിന്റെ ഓരത്തേക്ക് പയ്യെ കയറിയിരുന്നു .
"അതല്ലെടി ...നീ ഇടക്കു അൺ കോൺഷ്യസ് ആയി എന്നൊക്കെ പറഞ്ഞു ഡോക്ടർ എന്നെ പേടിപ്പിച്ചു . ഞാനിവിടെ ടെൻഷൻ അടിച്ചു ചാവണ്ടതായിരുന്നു"
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിരിച്ചു .
"ആഹ്..ശരിയാ .ഇടക്കു വെച്ച് എന്റെ ബോധം പോയിന്നു തോന്നണൂ ...."
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് പയ്യെ ചിരിച്ചു .
"ഹി ഹി...."
ഞാനവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് പയ്യെ ചിരിച്ചു .
"നമ്മുടെ ഉണ്ണികള് ?"
എന്റെ ചിരിനോക്കികൊണ്ട് മഞ്ജുസ് വീണ്ടും തിരക്കി.
"ഞാൻ കണ്ടില്ല ...ഒരു കൂട്ടിനകത്തു ഇട്ടുവെച്ചെക്കുവാ എന്ന പറഞ്ഞെ ..."
ഞാൻ പയ്യെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .
"ഹ്മ്മ്...."
അതുകേട്ടതും മഞ്ജുസിന്റെ മുഖം ഒന്ന് വാടി.
"സാരല്യടി മിസ്സെ ...അതൊക്കെ ശരി ആയിക്കോളും....നീ ഇപ്പൊ ഓക്കേ അല്ലെ ?"
ഞാനവളുടെ കൈത്തലം മുറുകെ പിടിച്ചുകൊണ്ട് തിരക്കി
💬 Comments
View all comments