0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1K
. "ഹ്മ്മ്...." മഞ്ജുസ് അതിനു പയ്യെ മൂളി . "ഹോ..ആശ്വാസം ആയി ...ഇതുവരെ മനുഷ്യൻ തീ തിന്നുവായിരുന്നു " ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് അവളുടെ കൈത്തലത്തിൽ ചുംബിച്ചു . "പേടിച്ചോ ?" മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"പിന്നെ പേടിക്കാതെ ...നീ എന്റെ എതാണ്ടൊക്കെയോ അല്ലെ ..." ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കൈത്തലത്തിൽ ഒന്നുടെ ചുംബിച്ചു . "ഹി ഹി...അമ്മേം അച്ഛനും ഒക്കെ എവിടെടാ ?" മഞ്ജുസ് പെട്ടെന്ന് എല്ലാവരെയും ഓർത്തെന്ന പോലെ എന്നോടായി തിരക്കി . "എല്ലാരും പുറത്തുണ്ട്...അഞ്ജുവും അമ്മയും കൃഷ്ണൻ മാമനും ഒക്കെ വന്നിട്ടുണ്ട് " ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി . "ഹ്മ്മ്....അപ്പൊ എന്റെ കാര്യം ഓർത്തു എല്ലാവരും ടെൻഷൻ ആയിക്കാണും അല്ലെ ?" മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി . "പിന്നല്ലാതെ ...നിന്റെ ബോഡി ദഹിപ്പിക്കണോ കുഴിച്ചിടണോ എന്ന ടെൻഷനിലായിരുന്നു ഞാൻ..ബോധം ഒന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോ ഒക്കെ തീരുമാനം ആയെന്നു വിചാരിച്ചു " കിട്ടിയ ഗ്യാപ്പിൽ ഞാൻ വീണ്ടും ഒരു കോമഡി പാസാക്കി . "ഹി ഹി...പോടാ അവിടന്ന്...." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "അതേന്നേ..പിന്നെ ഈ ബോധമില്ലാത്ത ‌ നിന്റെ ബോധം പോയെന്നു ഒരു ബോധവും ഇല്ലാത്ത ഡോക്റ്റർ വന്നു പറഞ്ഞപ്പോ എന്റെ ബോധം പോകാതിരുന്നത് ഭാഗ്യം .." ഞാൻ വായിൽ തോന്നിയ എന്തോ ചളി പറഞ്ഞുകൊണ്ട് അവളുടെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തു. പക്ഷെ ആ കോമഡിയിൽ മഞ്ജുസ് കുലുങ്ങി ചിരിക്കുന്നുണ്ട്. "ഹി ഹി..മതി മതി....എനിക്ക് ചിരിക്കാൻ ഒന്നും വയ്യ

💬 Comments

View all comments