Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
അവളും കൂടി അകത്തെ റൂമിൽ ചെന്ന് മഞ്ജുസിനെ കാണുന്നത് . പിന്നെ കുഞ്ഞുങ്ങളെ എടുത്തു കൊഞ്ചിച്ചും
വിശേഷങ്ങൾ പറഞ്ഞും കുറെ സമയം അവിടെ ചിലവഴിച്ച ശേഷം ഭക്ഷണമൊക്കെ കഴിച്ചാണ് റോസമ്മ മടങ്ങിയത് .
ഞങ്ങൾ ഇരുന്നു സംസാരിക്കുന്നതിനിടെ വളരെ ആക്സിഡന്റൽ ആയിട്ടു എന്റെ വായിന്ന് വീണ ഒരു സംഗതിയുടെ ഭാഗമായാണ് ഞങ്ങളുടെ മോൾക്ക് അവളുടെ പേര് തന്നെ ഇടാൻ കാരണം . അന്നത്തെ ദിവസം മഞ്ജുവുമായി സംസാരിച്ചിരിക്കുനന് കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ പേരിനെ കുറിച്ചും ഒരു ചർച്ച നടക്കുകയുണ്ടായി .
"മോള് ശരിക്കു മഞ്ജുവിന്റെ കാർബൺ കോപ്പി ആണല്ലോ .."
റോസിമോളെ കയ്യിലെടുത്തു കൊഞ്ചിച്ചുകൊണ്ട് റോസമ്മ ചിരിച്ചു . പിന്നെ കുഞ്ഞു റോസിന്റെ കവിളിൽ പയ്യെ മുത്തി .
"ആഹ്..സ്വഭാവം കാർബൺ കോപ്പി ആകാതിരുന്നാൽ മതി...എന്നാ എന്റെ മോളുടെ കാര്യം പോക്കാ "
ഞാൻ അതുകേട്ടു പയ്യെ കമ്മന്റ് അടിച്ചു .അതുകേട്ടതും മഞ്ജുസ് എന്നെ മുഖം ഉയർത്തി ഒന്നു നോക്കി .
"ഹ ഹ ..ഇവനെ എങ്ങനെ സഹിക്കുന്നു .."
എന്റെ ചളി കേട്ട് റോസ്‌മേരി മഞ്ജുവിനെ നോക്കി .
"വേറെ നിവർത്തി ഇല്ലല്ലോ ..."
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .
"ഹ്മ്മ്..അതൊക്കെ പോട്ടെ ..പേരൊക്കെ തീരുമാനിച്ചോ ? എന്നാ പേരിടൽ ഒക്കെ ?"
റോസ്‌മേരി ഞങ്ങളെ മാറിമാറി നോക്കി .
"കുട്ടികളുടെ തൊണ്ണൂറിനു പേരിടും ...പക്ഷെ ഒന്നും തീരുമാനിച്ചിട്ടൊന്നും ഇല്ല "
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
"തനിക് വല്ല സജ്ജഷൻ ഉണ്ടേൽ പറ ..നമുക്ക് പരിഗണിക്കാം "
ഞാൻ ഇടക്ക് കയറി
💬 Comments
View all comments