0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

"
ശ്യാം ഫോണിൽ കൂടെ ആയിട്ടുകൂടി ഒന്ന് പരുങ്ങി . കാരണം എന്റെ ഡാഡി കാഴ്ചക്ക് കുറച്ചു പരുക്കൻ ആണ്.

"പോടെ ..അങ്ങേരു പാവം ആണ് . "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . എന്നെ ഒന്ന് പൊട്ടിച്ചെങ്കിൽ കൂടി പിന്നീട് ഒരു മുടക്കും പറയാതെ ഞങ്ങളുടെ കല്യാണം നടത്തി തന്ന മുതൽ ആണ് . എന്റെ കൈ മുറിച്ച ഇൻസിഡന്റ് അതിനൊരു റീസൺ ആയെങ്കിലും അച്ഛൻ പിന്നീട് മറുത്തൊന്നും പറഞ്ഞിട്ടില്ല. പിള്ളേര് ഉണ്ടായ സമയത്തു അച്ഛന് നാട്ടിലേക്ക് വരാനൊന്നും കഴിഞ്ഞില്ല. പിന്നെ കുട്ടികളുടെ ചോറൂണിന്റെ സമയത്താണ് അച്ഛൻ പത്തു ദിവസത്തെ മെഡിക്കൽ ലീവ് എന്തോ എടുത്തിട്ട് നാട്ടിലേക്ക് വന്നു പേരകുട്ടികളെ ഒകെ നേരിട്ട് കാണുന്നത് .

അച്ഛനെ ഇനി തിരിച്ചു വിടേണ്ട എന്നാണ് മഞ്ജുസും പറയുന്നത് . രണ്ടു പിള്ളേരുള്ളതുകൊണ്ട് മഞ്ജു കോളേജിൽ പോയാൽ എന്റെ അമ്മച്ചിക്ക് പിടിപ്പതു പണിയാണ് . അച്ഛൻ കൂടി വീട്ടിൽ ഉണ്ടേൽ പിള്ളേരെ നോക്കാനും ഒരാളായി ! മാത്രമല്ല ആവശ്യത്തിൽ കൂടുതലൊക്കെ ഞാനും ഉണ്ടാക്കുന്നുണ്ട് . ശ്യാം കമ്പനിയിൽ വന്നേൽ പിന്നെ ബിസിനെസ്സ് ഒകെ ഒറ്റയടിക്ക് കൂടിയിട്ടുമുണ്ട് . അവന്റെ വാക് സാമർഥ്യം കാരണം കുറെ ഓർഡറുകളൊക്കെ കിട്ടി .മഞ്ജുസിന്റെ അച്ഛനും അവനെയങ്ങു പിടിച്ചമട്ടാണ് !

മാത്രമല്ല റോസ്‌മേരിയുമായി ഞാൻ പാർട്ണർഷിപ് ആയിട്ട് ഒരു ഗാര്മെന്റ്സ് ബിസിനസ്സും തുടങ്ങിയയിട്ടുണ്ട് . മഞ്ജുസിന്റെ അച്ഛന്റെ കയ്യിൽ നിന്നും ഇൻവസ്റ്റ്മെന്റിനുള്ള പണം കടമായിട്ട് വാങ്ങിയാണ് ഞാൻ ആ ബിസിനെസ്സിൽ തലയിട്ടത് ! ഞങ്ങളുടെ മില്ലിൽ നിന്ന് തന്നെയുള്ള തുണികൾ അങ്ങോട്ടേക്കും കയറ്റി വിടുന്നുണ്ട്

💬 Comments

View all comments