0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

"ചുമ്മാ ..ഇപ്പോ നീ ഫുൾ ബിസി അല്ലെ .."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

അതുകേട്ടതും മഞ്ജുസിനെന്തോ വിഷമം പോലെ ആയി . അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു .

"ഞാൻ ബിസി ആയെന്നു വെച്ചു നിന്നെ എപ്പോഴേലും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ടോ കവി ?"
മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു .

"അതൊന്നും ഇല്ല ..ന്നാലും "
ഞാൻ പയ്യെ പറഞ്ഞു നിർത്തി .

"കുന്തം ആണ് ..ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാൻ ..."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പുറത്തൊരു കുത്ത് കുത്തി .

"ഹാ ആഹ്..."
അവളുടെ കുത്തു കൊണ്ടതും ഞാൻ ഒന്ന് ചിരിയോടെ ഞെരങ്ങി .

"നീയുള്ളപ്പോ എങ്ങനെയാ എന്റെ ലൈഫ് ബോറാവുന്നെ കവി...നീയെന്റെ ചക്കര അല്ലെ "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .

"ആണോ ?"
ഞാൻ അവളെ ചിരിയോടെ നോക്കി .ആ പറഞ്ഞതിൽ ഒരു സുഖം ഇല്ലാതില്ല !

"ആഹ് ആണ് ആണ് "
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു .

"ഞാൻ പോട്ടെ ..ഒരു ലോഡ് അലക്കാൻ ഉണ്ട്..'
എന്നിൽ നിന്നും അകന്നു മാറി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

"മ്മ്...ശരി..."
ഞാൻ പയ്യെ മൂളി പറഞ്ഞു .

അതോടെ ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് ഭവത്തിലും തുറന്നു താഴേക്കിറങ്ങി . ഞാൻ കുറച്ചു നേരം കൂടി റൂമിൽ കിടന്നു തിരിഞ്ഞു കളിച്ചു . ഒടുക്കം എപ്പോഴോ അവിടെ കിടന്നുറങ്ങി !

💬 Comments

View all comments