0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഞാൻ റോസ് മോളെ നോക്കി കൊഞ്ചി . പക്ഷെ പെണ്ണിന് മനം മാറ്റമില്ല .

"വാടി പൊന്നുസേ ...അമ്മേടെ മുത്തല്ലേ "
മഞ്ജുസ് അവൾക്കു നേരെ ഇരു കയ്യും നീട്ടി ചിണുങ്ങി നോക്കി . പക്ഷെ പെണ്ണ് വരില്ലെന്ന ഭാവത്തിൽ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .

"ച്ചാ.. ച്ചാ.."
റോസിമോള് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ പയ്യെ അവളുടെ കുഞ്ഞി ചുണ്ടുകൾ ചേർത്തു.

"ശൊ..ഇതെന്തൂട്ട് പെണ്ണാ ..."
പെണ്ണിന്റെ വാശി കണ്ടു മഞ്ജുസ് തലക്ക് കൈകൊടുത്തു .പിന്നെ സ്വല്പം ബലമായി തന്നെ റോസ് മോളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി . മോള് ചിണുങ്ങിക്കൊണ്ട് ബലം പിടിച്ചെങ്കിലും മഞ്ജുസ് വിട്ടുകൊടുത്തില്ല .

"ഡീ മഞ്ജുസേ പതുക്കെ ..."
അവളുടെ വലി കണ്ടു ഞാൻ പയ്യെ പറഞ്ഞു . സംഗതി അവൾക്ക് മക്കളെ വല്യ കാര്യം ഒകെ ആണേലും ഇടക്കു പയ്യെ അടിക്കുവൊക്കെ ചെയ്യും .

"ഇവിടെ വാടി...അവളുടെ ഒരു ചാച്ചാ . പെണ്ണിന് എന്റെ കയ്യിന്നു നല്ല പെട കിട്ടുന്ന വരെ ഉണ്ടാവും "
മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു പെണ്ണിനെ പറിച്ചെടുത്തു .

പോരെ പൂരം !

"ഏഹ്..ഹ് ഹ് ങ്ങീ ങ്ങീ മ്മാ ...മാ ചാ ചാ .."
എന്നെ നോക്കി ചുണ്ടു കടിച്ചുകൊണ്ട് പെണ്ണ് എണ്ണിപ്പെറുക്കി ചിണുങ്ങി കരയാൻ തുടങ്ങി . അത് കണ്ടതും എനിക്ക് പാവം തോന്നി . എന്നെ ചൂണ്ടികൊണ്ടാണ് പെണ്ണ് കരയുന്നത് . മഞ്ജുസ് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ സങ്കടം ആയിക്കാണും !

"ഓഹ്‌..ചീവിടിന്റെ ഒച്ച ..."

💬 Comments

View all comments