Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
പെണ്ണിന്റെ ശബ്ദം കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
"മിണ്ടല്ലെടി പെണ്ണെ ..."
റോസ് മോളുടെ കരച്ചില് കേട്ട് ദേഷ്യം വന്ന മഞ്ജുസും അവളെ വിരട്ടി .അതോടെ കരച്ചിലിന്റെ വോളിയം കൂടി .
"ഡീ ഡീ ..മതി മതി...ഇങ്ങു തന്നെ .."
മഞ്ജുസിന്റെ ഡീലിങ് ഇഷ്ടമാകാത്ത ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.
"ഡാ അപ്പൊ കഴിക്കണ്ട ?"
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"അതൊക്കെ കഴിക്കാം..നീ അതിനെ ഇങ്ങു താ..."
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കൊച്ചിനെ എനിക്ക് തിരികെ നൽകി . നൽകേണ്ട കാര്യം ഒന്നുമില്ല മഞ്ജു കൈനീട്ടിയപ്പോൾ തന്നെ പെണ്ണ് എന്റെ അടുത്തേക്ക് ചാടി വീണു എന്ന് വേണേൽ പറയാം .അതോടെ സ്വിച്ച് ഇട്ടപോലെ പെണ്ണിന്റെ കരച്ചിൽ നിന്നു. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നു പൊടിഞ്ഞ കണ്ണീരൊക്കെ ഞാൻ കൈകൊണ്ട് തുടച്ചു പെണ്ണിന്റെ കവിളിലൊരുമ്മയും നൽകി .
"പോട്ടെടി പൊന്നുസേ..മ്മടെ അമ്മ അല്ലെ "
ഞാൻ ചിരിയോടെ അവളെ എടുത്തു പിടിച്ചു പറഞ്ഞു .
"ച്ചാ ചാ ...മാ മ്മാ ...."
മഞ്ജുസ് കരയിപ്പിച്ചു എന്ന ഭാവത്തിൽ റോസ് മോള് മഞ്ജുവിനെ ചൂണ്ടി എന്നെ നോക്കി .
"ആര് ..ഇവളോ ?"
ഞാൻ മഞ്ജുസിനെ ചുണ്ടി റോസ് മോളെ നോക്കി .അതിനു പെണ്ണ് പയ്യെ തലയാട്ടി .
"ആടാ ഞാൻ തന്നെ .."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ഇവള് കരയിച്ചോ എന്റെ പൊന്നൂസിനെ ? മ്മക്ക് അമ്മേനെ അടിക്കാടി..?"
ഞാൻ റോസ് മോളെ നോക്കി ചിണുങ്ങികൊണ്ട് മഞ്ജുസിനെ നോക്കി
💬 Comments
View all comments