Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
ഞാൻ ഭക്ഷണം കഴിക്കാൻ തയ്യാറായി .
എനിക്ക് വിളമ്പി തരാൻ വേണ്ടി അഞ്ജു ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു ടേബിളിനു അടുത്തേക്കെത്തി . വല്യ ഗമയിൽ എന്റെ മടിയിൽ ഞെളിഞ്ഞിരിക്കുന്ന റോസ് മോളെ അഞ്ജു പുച്ഛത്തോടെ നോക്കുന്നുണ്ട് .
"അവളുടെ ഒരു പോസ് കണ്ടില്ലേ .."
എന്റെ മടിയിൽ ഇരുന്നു ടേബിളിൽ കൈകൊണ്ട് അടിച്ചു രസിക്കുന്ന റോസ് മോളെ നോക്കി അഞ്ജു കണ്ണുരുട്ടി .
"അഹ്...അവൻ പോയാൽ നമ്മുടെ അടുത്ത് തന്നെ വരുമല്ലോ . കാണിച്ചു കൊടുക്കാം അവൾക്ക് .."
മഞ്ജുസും അതുകേട്ടു ചിരിയോടെ പറഞ്ഞു .
"കേട്ടല്ലോ ...നിന്റെ കാര്യം പോക്കാടി പൊന്നുസേ.."
ഞാൻ ചിരിയോടെ പറഞ്ഞു പെണ്ണിന്റെ ചുരുളൻ മുടിയിൽ തഴുകി .
അപ്പോഴേക്കും അഞ്ജു എന്റെ പ്ളേറ്റിലേക്ക് നൈസ് പത്തിരിയും കടലക്കറിയും കുറേശെ ആയി വിളമ്പി . എന്റെ മാതാജി ആ കാഴ്ചയും കണ്ടുകൊണ്ടാണ് ഹാളിലേക്ക് കയറിവന്നത് .
"ആഹ് ഹാ ..ഇതാരാ ഇപ്പൊ ?"
എന്റെ മടിയിലിരിക്കുന്ന റോസ് മോളെ നോക്കി മാതാശ്രീ അന്തം വിട്ടു .പിന്നെ പയ്യെ എന്റെ അടുത്തേക്ക് വന്നു റോസ് മോളെ നോക്കി ചിണുങ്ങി .
"ഡീ സുന്ദരി ..അച്ചമ്മേടെ അടുത്തേക്ക് വരുന്നോ ..?"
മാതാശ്രീ ഇരു കയ്യും പെണ്ണിന് നേരെ നീട്ടി ചിരിയോടെ ചോദിച്ചു .
"ഉവ്വ ഇപ്പൊ വരും..."
അഞ്ജു അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
"പോക്കോടി പൊന്നുസേ ..അച്ഛമ്മ ഇങ്ക് തരും "
ഞാൻ ചിരിയോടെ പറഞ്ഞു പെണ്ണിനെ മടിയിൽ നിന്ന് പിടിച്ചു ഉയർത്തി. അതോടെ പെണ്ണ് ബലം പിടിക്കാൻ തുടങ്ങി .
"വാടി
💬 Comments
View all comments