0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

പെണ്ണെ ..അച്ഛൻ ചായ കുടിച്ചോട്ടെ .."
എന്റെ മാതാശ്രീ ഒന്നുടെ പറഞ്ഞു നോക്കിയെങ്കിലും പെണ്ണ് വരില്ലെന്ന് തലയാട്ടി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

"ച്ചാ ചാ .."
പെണ്ണ് ചിരിയോടെ ചിണുങ്ങി എന്റെ നെഞ്ചിൽ കിടന്നു ചിണുങ്ങി .

"ഇത് ഞാനില്ലാത്തപ്പോ എങ്ങനാ ?"
ഞാൻ പെണ്ണിന്റെ പുറത്തു ചിരിയോടെ തട്ടി അമ്മയെ നോക്കി .

"ഒരു കുഴപ്പവും ഇല്ല. നീ വന്നാൽ മാത്രം പെണ്ണിന് ഞങ്ങളെ ഒന്നും കണ്ടൂടാ.."
മാതാശ്രീ ചിരിയോടെ പറഞ്ഞു .

"അതെ ..കണ്ണേട്ടൻ പോയാൽ നോക്കിക്കോ ചേച്ചിക്ക് സ്വൈര്യം കൊടുക്കില്ല . ആദിയെ എടുത്തു നടക്കുന്നത് കണ്ടാൽ പെണ്ണിന് ദേഷ്യാ"
അഞ്ജു റോസ് മോളുടെ വാശി ഓർത്തു ചിരിച്ചു .

"ആഹ്...ഇവിടെ വേറെ ചിലരും നല്ല വാശിക്കാരി ആണല്ലോ. "
ഞാൻ മഞ്ജുസിനെ നോക്കി അർഥം വെച്ച് പറഞ്ഞു .മഞ്ജുസ് അതിനു എന്നെ നോക്കി കണ്ണുരുട്ടി .

അത് കേട്ടതും അമ്മയും അഞ്ജുവും ഒന്ന് അടക്കി ചിരിച്ചു . ഞാൻ മഞ്ജുസിനെ മാത്രം ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ട് .

"അതെ നീ കിന്നാരം പറയാതെ ചായകുടിക്ക്.."
അമ്മച്ചി പെട്ടെന്ന് വിഷയം മാറ്റി എന്നോടായി പറഞ്ഞു .

അതോടെ ഞാൻ കുറേശെ എടുത്തു കഴിച്ചു തുടങ്ങി . മടിയിലിരുന്ന് റോസിമോള്ക്കും കുറച്ചു വായിൽ വെച്ച് കൊടുത്തു . കടലകറി സ്വല്പം എരിവുള്ളതുകൊണ്ട് പത്തിരി ചായയിൽ മുക്കിയാണ് ഞാൻ പെണ്ണിന് കൊടുത്തത് . എന്നിട്ടുപോലും കുറേശെ ആയി അവളും കഴിക്കുന്നുണ്ട് .

"ഇപ്പൊ നോക്കിയേ അഞ്ജു ..നമ്മള് വല്ലോം ആണെങ്കിൽ

💬 Comments

View all comments