0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 739

എന്റെ മടിയിലായി പെണ്ണിനെ ഇരുത്തി ഞാൻ പോക്കെറ്റിൽ ഇട്ടിരുന്ന മൊബൈൽ എടുത്തു.

"എടി പൊന്നുസേ ,അച്ഛടെ മടിയില് ഇച്ചീച്ചി ഒഴിച്ചാൽ എന്റെ സ്വഭാവം മാറും ട്ടോ "
ഞാൻ പെണ്ണിനെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .

പക്ഷ അവൾക്കതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ താല്പര്യമില്ല. ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതോടെ അവൾക്കും അത് വേണം . ഫോണിൽ ഇടം കൈകൊണ്ട് പിടിച്ചു പെണ്ണതു പിടിച്ചു വലിക്കാൻ തുടങ്ങി . ഞാനും ഒന്ന് ബലം പിടിച്ചപ്പോൾ പെണ്ണ് തനി സ്വരൂപം പുറത്തെടുത്തു .

"ഹീ ...ച്ചാ ച്ചാ .."
പെണ്ണ് ഉറക്കെ അലറിക്കൊണ്ട് മൊബൈൽ പിടിച്ചു വലിച്ചു .

"പോടീ തെണ്ടി ..."
ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് മൊബൈൽ പിടിച്ചു മാറ്റി . പിന്നെ അവളുടെ കഴുത്തിൽ എന്റെ കുറ്റിരോമങ്ങൾ ഉരസി .

"ഹി ഹ് ഹി ഹി ഹ് "
ഇക്കിളി എടുത്തതും പെണ്ണ് എന്റെ കയ്യിൽ കിടന്നു ചിണുങ്ങി ചിരിച്ചു .

"അച്ഛന് ഒരാളെ വിളിക്കാൻ ഉണ്ടെടി പെണ്ണെ ..."
ഞാൻ അവളെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ഒരു കൈകൊണ്ട് അവളെ അടക്കിപ്പിടിച്ചു ശ്യാമിന്റെ നമ്പറിൽ വിളിച്ചു നോക്കി .

ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾത്തന്നെ കക്ഷി ഫോൺ എടുത്തു .

"ആഹ്...എന്താ അളിയാ ?"
ശ്യാം മുഖവുര കൂടാതെ തിരക്കി .

"ഒന്നും ഇല്ലെടാ ..അവിടത്തെ കാര്യം ഒക്കെ ഓക്കേ അല്ലെ ? "
ഞാൻ ഓഫീസിലെ കാര്യം അന്വേഷിച്ചുകൊണ്ട് ചോദിച്ചു .

"എല്ലാം ഓക്കേ ആണെടെയ്. പിന്നെ നിന്റെ റോസ്‌മേരി കുറച്ചു ക്യാഷ് ചോദിച്ചിട്ടുണ്ട് .."
ശ്യാം എന്നെ ഒന്നാക്കിയ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു .

"അതിനെന്തിനാ മൈരേ നീ ചിരിക്കണേ ? "
ഞാൻ ശബ്ദം ഒന്ന് താഴ്ത്തി പല്ലിറുമ്മി . കുഞ്ഞു റോസ് അതൊന്നും മനസിലാകാതെ എന്നെ ഉറ്റു നോക്കുന്നുണ്ട് .

"നിന്നെ അല്ലെടി മുത്തുമണിയെ ..."
ഞാൻ അവളുടെ നോട്ടം കണ്ടു ചിരിയോടെ ചിണുങ്ങി പെണ്ണിന്റെ കവിളിൽ പയ്യെ നുള്ളി . അതോടെ കക്ഷി

💬 Comments

View all comments