0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

അതിപ്പോ ആദി ആയാലും റോസ് ആയാലും മഞ്ജുസ് അടിച്ചാൽ അവൾക്ക് എന്റെ വായിന്നു കണക്കിന് കേൾക്കും . അവളുടെ കോളേജിലെ എന്തോ നോട്സ് ഒകെ ഒരു ദിവസം ആദി കളിച്ചോണ്ടിരിക്കെ കീറി കളഞ്ഞതിനു മഞ്ജുസ് ഒന്ന് ചന്തിക്കിട്ട് പെടച്ചു ! അത് കണ്ടുകൊണ്ടാണ് ഞാൻ അന്ന് റൂമിലേക്ക് വന്നത് . അന്ന് പിന്നെ ഞങ്ങൾക്ക് വഴക്കിടാൻ വേറെ കാരണം ഒന്നും വേണ്ടി വന്നില്ല . എന്റെ അടുത്തേക്ക് വരാൻ മടിച്ചു നിക്കുന്ന ആദിമോൻ അന്ന് അടികൊണ്ട വിഷമത്തിൽ കുറെ നേരം എന്നോടൊപ്പം ആയിരുന്നു . പക്ഷെ അവളുടെ ദേഷ്യം ഒകെ അടങ്ങി ഒന്ന് ചിരിച്ചു കാണിച്ചാൽ ചെക്കൻ എന്നെകളഞ്ഞേച്ച്‌ അവളുടെ കൂടെ പോകും !

"അയ്യോ അങ്ങനെ അടിച്ചിട്ടൊന്നും ഇല്ല .."
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ഒന്ന് ചിണുങ്ങി .

"ചുമ്മാ പറയുവാ കണ്ണേട്ടാ ..അന്ന് പെണ്ണ് എന്തോ കുരുത്തക്കേട് കാണിച്ചപ്പോ സോഫയിൽ നിന്ന് ചാടി ഇറങ്ങി അതിനെ ഒറ്റയടി .എന്റമ്മോ .പൊന്നൂസ് എന്ത് കരച്ചിൽ ആയിരുന്നു ."
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

അഞ്ജു പറഞ്ഞു നിർത്തിയതും മഞ്ജുസ് ആദികുട്ടന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എന്നെ നോക്കി കണ്ണിറുക്കി .

"എന്നിട്ട് ?"
ഞാൻ അഞ്ജുവിനെ നോക്കി മുണ്ടിന്റെ തലപ്പുകൊണ്ട് കയ്യും വായും തുടച്ചു .

"എന്നിട്ടെന്താ , കൊറച്ചു കഴിഞ്ഞപ്പോഴാ ബോധം വന്നത് . പിന്നെ പെണ്ണിനേം കെട്ടിപിടിച്ചു ചേച്ചിയും വൻ കരച്ചില് ..വൻ കോമെഡി ആയിരുന്നു "
മഞ്ജുവിനെ കളിയാക്കികൊണ്ട് അഞ്ജു നിന്ന് ചിരിച്ചു .

"പോടീ.."
മഞ്ജുസ്

💬 Comments

View all comments