0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

അത് കേട്ട് ജാള്യതയോടെ പറഞ്ഞു .

അപ്പോഴേക്കും റോസമ്മ വീണ്ടും ബഹളം വെക്കാൻ തുടങ്ങി .

"ദാ വരുവാടി പെണ്ണെ ..."
അവളുടെ ചിണുക്കം നോക്കി ഞാൻ കണ്ണുരുട്ടി . പിന്നെ ചെറിയൊരു ചിരിയോടെ ഡൈനിങ് ടേബിളിൽ ഇരുന്ന റോസിമോളെ എടുത്തു തോളിലേക്കിട്ടു ഉമ്മറത്തേക്ക് നടന്നു .എന്നെ വിടാതെ അള്ളിപിടിച്ചുകൊണ്ട് അവളും കിടന്നു .

"അപ്പിയൊക്കെ ഇട്ടല്ലോ അല്ലെ ?"
പോകുന്ന നേരം ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

"ആ..അതൊക്കെ കഴിഞ്ഞു ഡാ ..."
അവൾ തലയാട്ടി ചിരിച്ചു .

"ഓ ..അപ്പൊ പേടിക്കാൻ ഇല്ല .."
ഞാൻ പയ്യെ പറഞ്ഞ് ഉമ്മറത്തേക്ക് നീങ്ങി .

റോസ് മോളെയും എടുത്തു ഞാൻ ഉമ്മറത്ത് കിടന്ന കസേരയിലൊന്നിൽ ഇരുന്നു തിണ്ണയിലേക്ക് കാലുനീട്ടി. എന്റെ മടിയിലായി പെണ്ണിനെ ഇരുത്തി ഞാൻ പോക്കെറ്റിൽ ഇട്ടിരുന്ന മൊബൈൽ എടുത്തു.

"എടി പൊന്നുസേ ,അച്ഛടെ മടിയില് ഇച്ചീച്ചി ഒഴിച്ചാൽ എന്റെ സ്വഭാവം മാറും ട്ടോ "
ഞാൻ പെണ്ണിനെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .

പക്ഷ അവൾക്കതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ താല്പര്യമില്ല. ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതോടെ അവൾക്കും അത് വേണം . ഫോണിൽ ഇടം കൈകൊണ്ട് പിടിച്ചു പെണ്ണതു പിടിച്ചു വലിക്കാൻ തുടങ്ങി . ഞാനും ഒന്ന് ബലം പിടിച്ചപ്പോൾ പെണ്ണ് തനി സ്വരൂപം പുറത്തെടുത്തു .

"ഹീ ...ച്ചാ ച്ചാ .."
പെണ്ണ് ഉറക്കെ അലറിക്കൊണ്ട് മൊബൈൽ പിടിച്ചു വലിച്ചു .

"പോടീ തെണ്ടി ..."
ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് മൊബൈൽ പിടിച്ചു മാറ്റി

💬 Comments

View all comments