0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
തപ്പി നോക്കുന്നെ ..ഞാൻ തന്നെയാ " അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പെണ്ണിനേയും എടുത്തുകൊണ്ട് സോഫയിലേക്കിരുന്നു . എന്റെ അമ്മച്ചി അതെല്ലാം നോക്കി മന്ദഹാസം പൊഴിക്കുന്നുണ്ട് . "നിനക്കു ചായ വേണോടാ ?" അമ്മ  എന്നോടായി തിരക്കി . "ഇനി ഇപ്പൊ വേണ്ടമ്മാ..ഊണ് കഴിക്കാറായില്ലേ " ഞാൻ ക്ളോക്കിലോട്ടു നോക്കിക് പയ്യെ പറഞ്ഞു . "ഹ്മ്മ്...." അതുകേട്ടു അമ്മച്ചിഗൗരവത്തിൽ മൂളി . "എന്താ മീൻ ?" ഞാൻ അമ്മയെ നോക്കി പുരികം ഇളക്കി . "മത്തി ..." എന്റെ ചോദ്യം കേട്ട് അമ്മച്ചി ചിരിയോടെ മറുപടി നൽകി . ചോറ് കഴിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം മീനിന്റെ കാര്യം ആണ് അന്വേഷിക്കാറ് , അതോർത്താവും പുള്ളിക്കാരി ചിരിച്ചത് ! "എന്നും ഇത് തന്നെ ആണല്ലോ " ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . "ഇവിടെ കൊണ്ട് വരുന്നതല്ലേ വാങ്ങാൻ പറ്റൂ.." എന്റെ മറുപടി കേട്ട് അമ്മച്ചി വീണ്ടും ചിരിച്ചു .പിന്നെ  അടുക്കളയിലേക്ക് തന്നെ മടങ്ങി . അതോടെ ഞാൻ റോസിമോളെയും എടുത്തു മുകളിലെ റൂമിലേക്ക് പോയി .
"നീ എന്നാടി പെണ്ണെ ഒന്ന് മിണ്ടികിട്ടാ ?" സ്റ്റെയർകേസ് കയറുന്നതിനിടെ റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. അതിനു ഇക്കിളി എടുത്ത പോലെ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി . റൂമിലെത്തി വേഷം മാറി ഞാൻ ഒരു പഴയ മുണ്ടും ടി-ഷർട്ടും എടുത്തിട്ടു . റോസിമോളെ ബെഡിൽ ഇരുത്തിയ ശേഷമാണ് വേഷം മാറിയത് . അതിനു ശേഷം വീണ്ടും റോസ്‌മോളുടെ

💬 Comments

View all comments