0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
കുട്ടി ആയി അവള് ചിണുങ്ങി . "എങ്ങോട്ടു ? നീ ഈ വീടിന്റ അകത്തേക്ക് തന്നെ അല്ലെ ?" ഞാൻ അവളെ നോക്കി ചിരിച്ചു . പിന്നെ അവളെ എന്റെ അടുത്തേക്ക് പിടിച്ചിരുത്തി . "ആരോടാടി ഇത്ര കാര്യായിട്ട് ചാറ്റിങ് ? ഞാൻ കൊറേ നാളായി ശ്രദ്ധിക്കുന്നു ?" ഞാൻ പെട്ടെന്ന് നോർമൽ രീതിയിലേക്ക് വന്നുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി . "അറിഞ്ഞിട്ടിപ്പോ എന്തിനാ ? എന്റെ ഫ്രെണ്ട്സിനെ ഒക്കെ നീയറിയോ ?" അഞ്ജു എന്നെ ഗൗരവത്തിൽ നോക്കി . "അതുക്കും മേലെ ആരേലും ഉണ്ടോന്നാ ഞാൻ ചോദിച്ചത് ?" ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളെ നോക്കി . "ആഹ്..ഒരു നാലഞ്ചെണ്ണം ഉണ്ട് ..." എന്റെ ചോദ്യം കേട്ട് അവള് പുച്ഛത്തോടെ പറഞ്ഞു മുഖം തിരിച്ചു . "നീയാരാ പാഞ്ചാലിയോ ?" അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു . "ഒന്ന് പോടോ ..." എന്റെ കൗണ്ടർ കേട്ട് അവളും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും അച്ഛൻ ഫുഡ് കഴിച്ചു തീർത്തു ഉമ്മറത്തേക്കെത്തി . അതോടെ ഞാനും അഞ്ജുവും ഇരുന്നിടത്തു നിന്നു പയ്യെ പൊന്തി .
"നിനക്കു പഠിക്കാൻ ഒന്നും ഇല്ലേടി? ഏതു നേരത്തും ഇതും കയ്യിൽ പിടിച്ചാണല്ലോ ?" അഞ്ജുവിന്റെ നിൽപ്പ് നോക്കി അച്ഛൻ ഗൗരവത്തിൽ തിരക്കി . "പഠിപ്പൊക്കെ കഴിഞ്ഞു അച്ഛാ ..." അഞ്ജു പയ്യെ തട്ടിവിട്ടു . "ഹ്മ്മ്..." പുള്ളി അതുകേട്ടു അമർത്തിയൊന്നു മൂളി . പിന്നെ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു സിഗരറ്റും ലൈറ്ററും

💬 Comments

View all comments