0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ചെന്നു ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . അമ്മച്ചി തന്നെ എനിക്കുള്ളതൊക്കെ വിളമ്പി തന്നു . ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു അഞ്ജുവും മഞ്ജുവും കൂടി പിള്ളേരെ കളിപ്പിച്ചിരുന്നു . മാതാശ്രീ ടി.വി യിൽ തന്നെയാണ് ശ്രദ്ധ .എന്റെ കൂടി കഴിഞ്ഞ ശേഷമാണ് അവരെല്ലാവരും കൂടി കഴിക്കാറ് . ഞാനും മഞ്ജുസും ഒറ്റക്കുള്ള അവസരത്തിലൊക്കെ ഞങ്ങളൊരുമിച്ചേ കഴിക്കാറുള്ളു .
എന്തായാലും ഫുഡ് കഴിച്ച ശേഷം ഞാൻ മഞ്ജുസിന്റെ അടുത്ത് ചെന്ന് അവളുടെ മടിയിലിരുന്ന റോസ്‌മോളുടെ നേരെ കൈനീട്ടി . വിളിക്കേണ്ട കാര്യം ഒന്നും ഇല്ല.  പെണ്ണ് വേഗം എന്റെ കയ്യിലേക്ക് ചാടി . "പോവാം...." ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി . "ചാ ച്ച..മ്മ മ്മ് മ .." ഞാനെടുത്തു പിടിച്ചതോടെ റോസിമോള് എന്റെ കവിളിലും ചുണ്ടത്തുമൊക്ക പയ്യെ ഉമ്മവെച്ചു . അഞ്ജുവും മഞ്ജുസും അത് ചെറിയ പുച്ഛത്തോടെ നോക്കുന്നുണ്ട് .  ഞാനതു  മൈൻഡ് ചെയ്യാതെ അവളെയും എടുത്തു ഉമ്മറത്തേക്ക് നീങ്ങി . അച്ഛൻ അപ്പോഴും അവിടെ ഇരിപ്പുണ്ട് . "എന്താടി കുറുമ്പത്തി നിനക്ക് ഉറക്കം ഒന്നും ഇല്ലേ  ?" എന്റെ തോളത്തിരുന്നു കുണുങ്ങുന്ന റോസിമോളെ കണ്ടു അച്ഛൻ തിരക്കി . "ഇന്ന് പകല് എന്റെകൂടെ കിടന്നു കുറെ ഉറങ്ങീതാ ..അതോണ്ടാവും " ഞാൻ അവളെ മടിയിലേക്ക്‌വെച്ചുകൊണ്ട് തിണ്ണയിലിരുന്നു , അച്ഛനോടായി പറഞ്ഞു . "ഹ്മ്മ്..." പുള്ളി അതുകേട്ടു പയ്യെ മൂളി . പിന്നെ കുറച്ചുനേരം അച്ഛനോട് സംസാരിച്ചു ഉമ്മറത്തിരുന്നു .പിറ്റേന്ന് അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീടുവരെ പോകുന്നുണ്ടെന്നു ആ സംസാരത്തിനിടെയാണ് ഞാൻ അറിഞ്ഞത്

💬 Comments

View all comments