0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഒരുമ്മ കൊടുത്തു . "അല്ലെടോ ..നിന്റെ കോളേജിൽ എന്തൊക്കെ ഉണ്ട് വിശേഷം ? ഇപ്പൊ ഒന്നും പറയാറില്ലല്ലോ " ഞാൻ പെട്ടെന്ന് നിലത്തേക്ക് കിടന്നുകൊണ്ട് അവളെ നോക്കി . തലയ്ക്കു കൈ താങ്ങി ഒരുവശം ചെരിഞ്ഞാണ് കിടത്തം . റോസിമോളെ നിലത്തേക്ക് ഇറക്കി വെച്ചുകൊണ്ടാണ് കിടന്നത് . "അവിടെ എന്ത് വിശേഷം..എന്നും അടിയും പിടിയും ഒക്കെ തന്നെ...നിങ്ങടെ ബാച് ഒകെ പോയേൽ പിന്നെ പിള്ളേർ മഹാ അലമ്പാ " മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "ഓഹോ..." ഞാനതു കേട്ട് പയ്യെ ചിരിച്ചു . "പിന്നെ മോനെ വേറെ ഒരു രസം ഉണ്ട് .." മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു . "ഹ്മ്മ് ...എന്താടി ?" ഞാൻ അവളെ നോക്കി .
"എന്റെ ക്‌ളാസിൽ ഒരു പയ്യൻ ഉണ്ട് ...നിന്നെപ്പോലെ ഒന്നും അല്ല കാണാൻ ഒകെ നല്ല ചുള്ളനാ" മഞ്ജുസ് എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പറഞ്ഞു നിർത്തി . "അയിന് ?" ഞാൻ അവളെ പുച്ഛ ഭാവത്തിൽ നോക്കി . "അതിനു ഒന്നും ഇല്ല..ആ ചെറുക്കനെ കൊണ്ട് വല്യ ശല്യം ആണ് ...എന്നും മെസ്സേജ് ഒകെ അയക്കും " മഞ്ജുസ് ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി . "എന്നിട്ട് ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "സ്റ്റിൽ അയച്ചോണ്ടിരിക്ക്യാ..എത്ര പറഞ്ഞാലും ചെക്കന് മനസിലാവുന്നില്ല . മറ്റേ റൂട്ട് ആണ് " മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു . "എന്നിട്ട് നിനക്കു വല്ല ഇളക്കവും ഉണ്ടോ ? എന്നെ ചതിക്കോടി ?" ഞാൻ അവളെ നോക്കി

💬 Comments

View all comments