0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
അകത്തേക്ക് കടന്നു . ആദിക്കുട്ടനും അവർക്കൊപ്പം പോയി . "വല്യമ്മാമ ഇന്ന് എങ്ങോട്ടും പോയില്ലേ ?" റോസിമോളെ ദേഹത്തോട് അമർത്തിപിടിച്ചുകൊണ്ട് ഞാൻ കൃഷ്ണൻ മാമയെ നോക്കി . "ഇല്ല...രണ്ടു ദിവസം ആയിട്ട് നല്ല മുട്ടുവേദന ഉണ്ട് ..അതോണ്ട് കടയിൽ തന്നെ പോയിട്ടില്ല " കൃഷ്ണൻ മാമ വലതു കാൽമുട്ട് കൈത്തലം കൊണ്ട് ഉഴിഞ്ഞു ചിരിച്ചു . "എന്നിട്ട് ഡോക്ടറെ കണ്ടില്ലേ ?" ഞാൻ സംശയത്തോടെ തിരക്കി . "ഏയ്...ഇവിടെ അമ്മേടെ കുഴമ്പു ഇരിപ്പുണ്ട്..അത് എടുത്തു തേക്കും " കൃഷ്ണൻ മാമ കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് ചിരിച്ചു .
"മുത്തശ്ശി എവിടെയാ ? കുഞ്ഞാന്റിയുടെ അടുത്താണോ ?" ഞാൻ കുശലം തിരക്കുന്ന പോലെ അന്വേഷിച്ചു . "ആഹ്....അതെ..." കൃഷ്ണൻ മാമ പയ്യെ മൂളി . "പിന്നെ നീ കാർത്തിയെ ബാംഗ്ലൂർ വെച്ച് കണ്ടിരുന്നു അല്ലേ ? രണ്ടു ദിവസം മുൻപ് വിളിച്ചപ്പോ ചെക്കൻ പറഞ്ഞു " കൃഷ്ണൻ മാമ എന്നെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു . "ആഹ്..കണ്ടിരുന്നു . അവനു ഞാൻ അവിടെ ചെറിയ ഒരു പണി ഒപ്പിച്ചു കൊടുത്തിട്ടുണ്ട് " ഞാൻ ചിരിയോടെ പറഞ്ഞു പുള്ളിയെ നോക്കി . "എന്നിട്ടെന്താ കാര്യം....എനിക്ക് അവന്റെ കാര്യത്തിൽ ഒന്നും ഒരു പ്രതീക്ഷയും ഇല്ല..." കാർത്തിയെ എഴുതി തള്ളിയ പോലെ പുള്ളി ചിരിച്ചു . "അങ്ങനെ ഒന്നും ഇല്ല വല്യമ്മാമ ..അവൻ രക്ഷപെടും ..ചിലപ്പോൾ എല്ലാരെക്കാളും വല്യ നിലയിൽ ആകുന്നത് അവനാകും " ഞാൻ കാർത്തിയെ ഓർത്തു പയ്യെ തട്ടിവിട്ടു . "ആഹ്..എന്നാൽ കൊള്ളാം ..." പുള്ളിയും അതുകേട്ടു ചിരിച്ചു

💬 Comments

View all comments