Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ചോക്ലേറ്റ്സ് വാങ്ങിയിട്ടുണ്ട്..."
ഞാൻ അതും പറഞ്ഞു തിരികെ മുറ്റത്തേക്ക് തന്നെ ഇറങ്ങി . പിന്നെ കാറിന്റെ ഡാഷ്ബോർഡിൽ വെച്ചിരുന്ന ചോക്ലേറ്റ് ബോക്സ് എടുത്തുകൊണ്ട് തിരികെ കയറി .
"ഇന്ന....അവന്മാർക്ക് കൊടുത്തേക്ക് "
ഞാൻ ആ ബോക്സ് കുഞ്ഞാന്റിയുടെ കയ്യിൽ കൊടുത്തുകൊണ്ട് ചിരിച്ചു . മഞ്ജുസ് അതെല്ലാം നന്നായിട്ട് നിരീക്ഷിക്കുന്നുണ്ട് .
"മഞ്ജു ഇരിക്കെടി..."
ഞങ്ങളെ ശ്രദ്ധിച്ചോണ്ട് നിൽക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് കുഞ്ഞാന്റി ചിരിച്ചു .അതോടെ എന്റെ കെട്ട്യോള് ഒന്ന് കസേരയിലേക്കിരുന്നു പുഞ്ചിരിച്ചു .ഒപ്പം ഞാനും അവളുടെ അടുത്ത് തിണ്ണയിലേക്കായി ഇരുന്നു .
"എന്താടി പുല്ലേ..ഒരുമാതിരി മറ്റേടത്തെ നോട്ടം നോക്കുന്നെ "
പിന്നെ മഞ്ജുസിന്റെ ചെവിയിൽ പയ്യെ ഒരു സ്വകാര്യം പോലെ പല്ലിറുമ്മി .
"പറഞ്ഞു തരാം ..."
മഞ്ജുസ് അതിനു പുഞ്ചിരിച്ചുകൊണ്ട് എന്റെ കാതിൽ മറുപടി നൽകി .
"എന്താ ഒരു രഹസ്യം ..?"
ഞങ്ങളുടെ കുശുകുശുക്കല് കണ്ടു മുത്തശ്ശി തിരക്കി .
"ഏയ് ഒന്നും ഇല്ല....അത് വേറൊരു കാര്യം പറഞ്ഞതാ "
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ഭാവിച്ചു ചുമൽ കൂച്ചി. പിന്നെ സംസാരം അവസാനിപ്പിച്ച് അകത്തേക്ക് കടന്നു . മുത്തശ്ശിയുടെ മടിയിൽ ഇരുത്തിയ റോസീമോളെ ഞാൻ തന്നെ തിരികെ വാങ്ങി.
ഹാളിൽ എത്തിയതോടെ കുഞ്ഞാന്റിയുടെ മക്കൾ ഞങ്ങളുടെ അടുത്തെത്തി . പിന്നെ വിശേഷങ്ങൾ ഒക്കെ തിരക്കി . കുഞ്ഞാന്റിയുടെ ഇളയ പുത്രൻ എൽ .കെ .ജി ക്‌ളാസിൽ പോകുന്നുണ്ട് എന്നൊക്കെ എന്നോട് തട്ടിവിട്ടു . സംസാരത്തിനിടെ തന്നെ അവന്മാര് ആദിയെയും റോസിമോളെയും കൊഞ്ചിക്കുന്നുണ്ട് .
"വാവേ ..."
"അപ്പുട്ട .."
"പൊന്നുസേ"
എന്നൊക്കെ പറഞ്ഞു രണ്ടും
💬 Comments
View all comments