Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ഞാനാ ...നിന്നെ സഹിക്കാൻ വല്യ പാടാ.എന്തൊരു ചൊറി ആണ് ദൈവമേ "
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ."ഇഷ്ടം കൊണ്ടല്ലേ മോളെ ...."
ഞാൻ അതുകേട്ടു അവളുടെ കവിളിൽ പെട്ടെന്ന് ഒരുമ്മ നൽകി . പിന്നെയും കുറച്ചുനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു . ഒടുക്കം പിള്ളേര് ഉറങ്ങി എഴുനേറ്റു , ചായയും കുടിച്ച ശേഷമാണ് കുഞ്ഞാന്റിയോടും മുത്തശ്ശിയോടും പിള്ളേരോടുമൊക്കെ യാത്ര പറഞ്ഞു ഇറങ്ങിയത് . തിരിച്ചു വീട്ടിൽ എത്തിയ ശേഷവും ഞാൻ കുഞ്ഞാന്റിയെ വിളിച്ചിരുന്നു . അവള് കരുതും പോലെ മഞ്ജുസിനു ങ്ങനെ ഒരു ധാരണയും ഇല്ലെന്നു ഞാനവളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു .
പിറ്റേന്നത്തെ ദിവസം ഞാൻ കോയമ്പത്തൂരിലേക്ക് വീണ്ടും വണ്ടി വിട്ടു . പിന്നെ ഒരാഴ്ചക്കാലം അവിടെ തന്നെ ആയിരുന്നു . പ്രൊപ്പോസൽ വീണയുടെ വീട്ടുകാർ അംഗീകരിച്ച സന്തോഷത്തിൽ ശ്യാമും ആ ദിവസങ്ങളിൽ ഏറെ സന്തുഷ്ടൻ ആയിരുന്നു . ബാറിലെ സായാഹ്നങ്ങളും ജഗത്തുമൊത്തുള്ള കറങ്ങലും പഴനിയണ്ണന്റെ കമ്പനിയും ഒക്കെയായി വീണ്ടും ദിവസങ്ങൾ നീങ്ങി . പിന്നീട് വന്ന വീക്കെൻഡിൽ ആണ് പിള്ളേരുമായി പഴനിയിൽ പോകുന്നത് .
ഒരു ട്രാവലർ വിളിച്ചാണ് പോയത് . മഞ്ജുസിന്റെ കാറിൽ എന്റെ വീട്ടിലുള്ളവരൊക്കെ ആദ്യം ഒറ്റപ്പാലത്തേക്കെത്തി . ഞാൻ കോയമ്പത്തൂരിൽ നിന്ന് സ്വന്തം കാറിലും അങ്ങോട്ടേക്കെത്തി . അവിടെ നിന്നും പിന്നെ ഒരു ട്രാവലറിൽ ആണ് എല്ലാവരും കൂടി യാത്ര പോയത് . മഞ്ജുസിന്റെ ചെറിയച്ഛന്റെ ട്രാവൽസ് കമ്പനിയുടെ വണ്ടിയാണ് അത് .
മഞ്ജുസിന്റെ വീട്ടിൽ നിന്ന് അവളുടെ അച്ഛനും അമ്മയും ചെറിയമ്മയും ചെറിയച്ഛനും അവരുടെ മക്കളും ഉണ്ടായിരുന്നു . മഞ്ജുസിന്റെ അച്ഛന്റെ നേരെ താഴെയുള്ള അനിയൻ ആണ് ബാലഗോപാൽ , പുള്ളിയുടെ ഭാര്യ ശൈലജ , പുള്ളിക്കാരനും പെൺകുട്ടികൾ തന്നെയാണ് . കീർത്തനയും ,അശ്വതിയും ! അശ്വതിക്ക് ഏതാണ്ട് എന്റെ ഒക്കെ പ്രായം തന്നെ ഉണ്ട് . ആള് എം.ബി.ബി എസ് കഴിഞ്ഞു പ്രാക്ടീസിങ് തുടങ്ങി . കീർത്തന എൻജിനീയറിങ് പഠിക്കുകയാണ് . രണ്ടാളും കാണാനൊക്കെ മിടുക്കികൾ ആണ് . മുത്തശ്ശിക്ക് ആരോഗ്യ പ്രേശ്നങ്ങൾ ഉള്ളതുകൊണ്ട്
💬 Comments
View all comments