Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
വരാൻ സാധിച്ചില്ല .അതുകൊണ്ട് തന്നെ മുത്തശ്ശിയെ മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയന്റെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷമാണ് ഞങ്ങൾ യാത്ര തിരിച്ചത് .
ചിരിയും കളിയും സംസാരവുമൊക്കെ ആയി നല്ല സുഖമുള്ള യാത്ര തന്നെ ആയിരുന്നു . പിള്ളേരും അതൊക്കെ എന്ജോയ് ചെയ്യുന്നുണ്ട് . ഓരോരുത്തർ അവരെ മാറി മാറി കൊഞ്ചിക്കാൻ മത്സരിക്കുകയായിരുന്നു . അതുകൊണ്ട് തന്നെ ഞാനും മഞ്ജുസും ഏറ്റവും പുറകിൽ ഉള്ള സീറ്റിൽ ഇരുന്നു ഞങ്ങളുടേതായ സ്വകാര്യത ആസ്വദിക്കുകയായിരുന്നു .
"അല്ലടാ കവി ..നിന്റെ മൊട്ട കൂടി അടിച്ചാലോ ?"
എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു മഞ്ജുസ് ചിരിയോടെ തിരക്കി .
"മൊട്ട അല്ല..മു ...എന്നെകൊണ്ട് പറയിപ്പിക്കണ്ട "
ഞാൻ അവളുടെ ചോദ്യം കേട്ടു ഒന്നു ശബ്ദം താഴ്ത്തി മുരണ്ടു .
"ഒരു ദൈവ കാര്യം അല്ലെ ?"
മഞ്ജുസ് എന്നെ തോണ്ടിക്കൊണ്ട് ചിരിച്ചു .
"ആണോ..എന്ന നിന്റെ വായിൽ കൂടി രണ്ടു ശൂലം കേറ്റ്..അതും ദൈവ കാര്യം ആണ് "
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"അതേലെ..ചെ വേണ്ടായിരുന്നു "
എന്റെ മറുപടി കേട്ടു മഞ്ജുസ് ചിരിച്ചു ,
"പിന്നെ .."
ചിരി നിർത്തിയ ശേഷം അവള് വീണ്ടും എന്തോ പറയാൻ വന്നു .
"ഒരു പിന്നേം ഇല്ല...കൊറച്ചു നേരം ഒരു സ്വൈര്യം താ ..."
അവളുടെ കുശുകുശുക്കല് ഓർത്തു ഞാൻ കണ്ണുരുട്ടി .
"ആഹാ...ഇപ്പൊ ഞാൻ സ്വൈര്യക്കേട് ആയല്ലേ"
എന്റെ മറുപടി കേട്ടു അവള് ചിണുങ്ങി .
"ഇപ്പോഴല്ല..പണ്ടും ..."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ നുള്ളി .
"എന്റെ മഞ്ജു ചേച്ചി...ഇടക്കൊക്കെ ഒന്ന് മുന്നിലോട്ടു വാടി...ആ പാവത്തിന് ഒരു റെസ്റ്റ് കൊടുക്ക് ."
ഒടുക്കം അശ്വതിയും കീർത്തനയുമൊക്കെ കളിയാക്കി തുടങ്ങിയപ്പോഴാണ് അവള് ഒരു നാണം വന്ന ചിരിയോടെ എഴുനേറ്റു പോയത് . ഞങ്ങളുടെ ഈ സംസാരം ഒകെ അവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
എന്റെ അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒകെ മുൻപിൽ ഇരുന്നു ഓരോ ലോക കാര്യങ്ങളും വർത്തമാന രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യുന്നുണ്ട് . മഞ്ജുസിന്റെ ചെറിയച്ഛൻ ഒരു
💬 Comments
View all comments