Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
അവളുടെ കയ്യിൽ ആരും കാണാതെ ഒരു നുള്ളുകൊടുത്തുകൊണ്ട് ദേഷ്യപ്പെട്ടു .
"എത്ര ഒക്കെ ആയാലും അവളുടെ മനസില് എനിക്കൊരു മോശം പെണ്ണിന്റെ ഇമേജ് തന്നെ ആകും "
മഞ്ജുസിനെ ഓർത്തുകൊണ്ട് കുഞ്ഞാന്റി പരിഭവിച്ചു .
"ഒന്ന് പോവുന്നുണ്ടോ ....എടി കുഞ്ഞാന്റി നീയല്ലേ എന്നെ ആദ്യം സപ്പോർട്ട് ചെയ്തത് ...നിന്നോടല്ലേ ഞാൻ അവളുടെ കാര്യം ആദ്യം പറയുന്നത് ...നീയല്ലേ അവളോട് ചെന്ന് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്...പിന്നെ എങ്ങനെയാ നീ മോശം ആവാ..."
ഞാൻ അവളുടെ പെട്ടെന്നുള്ള മാറ്റംകണ്ടു ആകെ അസ്വസ്ഥനായി . പിന്നെ അവളെ ആശ്വസിപ്പിക്കാൻ എന്നോണം വായിൽ വന്നതൊക്കെ സ്വല്പം കൃത്രിമത്വത്തോടെ തട്ടിവിട്ടു . ഇമോഷണൽ ആയിട്ട് കാര്യം പറയാൻ ഒന്നുമെനിക് വലിയ നിശ്ചയം ഇല്ല. രണ്ടു ജോഡി തെറി ആണേൽ പിന്നെ വാരിവിതറാമായിരുന്നു!
"അതൊക്കെ ശരിയാ ...എന്നാലും ആൾക്കാരുടെ മനസ് അല്ലെ "
കുഞ്ഞാന്റി ആരോടെന്നില്ലാതെ പറഞ്ഞു .
"ഒരു കുന്തവും ഇല്ല ..ഞാൻ മനസ്സിലാക്കിയിടത്തോളം കുഞ്ഞാന്റിക്കുള്ള മനസ്സ് ഒന്നും വേറെ ഒരു പെണ്ണിനും ഇല്ല ..."
ഇത്തവണ ഞാൻ സ്വല്പം കാര്യമായിട്ട് തന്നെ പറഞ്ഞു അവളെ നോക്കി . പിന്നെ അകത്തേക്കൊന്നു കൂടി പാളിനോക്കി .
ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി ഞാൻ പെട്ടെന്ന് അവളുടെ കവിളിൽ വേഗം ഒരുമ്മ നൽകി . എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും കുഞ്ഞാന്റി ഒന്ന് ഞെട്ടി .
"ഡാ ..."
അവളെന്നെ കണ്ണുരുട്ടി നോക്കി .പിന്നെ ആരേലും കണ്ടോ എന്നെ ഭാവത്തിൽ ചുറ്റും നോക്കി .
"ഇത് അതല്ല ..."
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
💬 Comments
View all comments