Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
പോലെ തിരക്കി .
"അല്ല നുണ ..എടാ മൈതാണ്ടി അവള് ഒകെ പറഞ്ഞില്ലേ ? ഞാനും മിസ്സും കൂടി ഒകെ തഞ്ചത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . ഇനി ബാക്കിയൊക്കെ നീയും വീട്ടുകാരും പോയി കണ്ടിട്ട് എന്താന്ന് വെച്ചാ ചെയ്യ് ..കൃഷ്ണൻ മാമക്കും അമ്മായിക്കുമൊക്കെ സമ്മതം ആണ് ..."
ഞാൻ വീണ്ടും കാര്യങ്ങൾ ഒന്നുടെ വിശദീകരിച്ചു .
"ആഹാ...എന്ന പിന്നെ നോക്കാൻ ഒന്നും ഇല്ല ..അടുത്ത ആഴ്ച തന്നെ പെണ്ണുകാണൽ സെറ്റ് "
അതുകേട്ടതോടെ ശ്യാമും ആവേശത്തിലായി .
"ആഹ്..എന്നാപ്പിന്നെ അതിനുള്ള വഴി നോക്ക് ...നിന്റെ തന്തപ്പിടി നാട്ടിലുള്ളതുകൊണ്ട് ഇനി വേറൊന്നും ആലോചിക്കണ്ടല്ലോ "
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .
"ഹ്മ്മ്...ഞാൻ അച്ഛനോട് സൂചിപ്പിച്ചിരുന്നു..മൂപ്പർക്ക് വിഷയം ഒന്നുമില്ല.."
ശ്യാം സന്തോഷത്തോടെ തന്നെ പറഞ്ഞു .
"ആഹ്..എന്നാൽപ്പിന്നെ വേഗം അങ്ങ് സെറ്റാക്കിക്കോ ...കൃമികടി ഒകെ തീരട്ടെ "
ഞാൻ അവനിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു .
"പോടെ പോടെ ..."
അതുകേട്ടു അവനും ചിരിച്ചു .കാൾ അവസാനിച്ചതോടെ ഞാനും മഞ്ജുവും മുഖാമുഖം നോക്കി .
"പാവം അവനും പെട്ടു.."
ഞാൻ മഞ്ജുസിന്റെ കൈത്തലം പിടിച്ചു പയ്യെ ചിരിച്ചു .
"ഉവ്വ ഉവ്വ ..ഇവിടെ പെട്ടത് ഞാനാ ...നിന്നെ സഹിക്കാൻ വല്യ പാടാ.എന്തൊരു ചൊറി ആണ് ദൈവമേ "
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ."ഇഷ്ടം കൊണ്ടല്ലേ മോളെ ...."
ഞാൻ അതുകേട്ടു അവളുടെ കവിളിൽ പെട്ടെന്ന് ഒരുമ്മ നൽകി . പിന്നെയും കുറച്ചുനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു . ഒടുക്കം പിള്ളേര് ഉറങ്ങി എഴുനേറ്റു , ചായയും കുടിച്ച
💬 Comments
View all comments