0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ചിണുങ്ങി . "ഇപ്പോഴല്ല..പണ്ടും ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ നുള്ളി . "എന്റെ മഞ്ജു ചേച്ചി...ഇടക്കൊക്കെ ഒന്ന് മുന്നിലോട്ടു വാടി...ആ പാവത്തിന് ഒരു റെസ്റ്റ് കൊടുക്ക് ." ഒടുക്കം അശ്വതിയും കീർത്തനയുമൊക്കെ കളിയാക്കി തുടങ്ങിയപ്പോഴാണ് അവള് ഒരു നാണം വന്ന ചിരിയോടെ എഴുനേറ്റു പോയത് . ഞങ്ങളുടെ ഈ സംസാരം ഒകെ അവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു . എന്റെ അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒകെ മുൻപിൽ ഇരുന്നു ഓരോ ലോക കാര്യങ്ങളും വർത്തമാന രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യുന്നുണ്ട് . മഞ്ജുസിന്റെ ചെറിയച്ഛൻ ഒരു പൊടിക്ക് ബി.ജെ.പി അനുഭാവി ആയതുകൊണ്ട് ചർച്ച പൊടി പൊടിക്കുന്നുണ്ട് . അമ്മമാര് തമ്മിൽ പിന്നെ പറയുന്നത് മൊത്തം കുടുംബ കാര്യങ്ങൾ ആണ്. "അല്ല..അഞ്ജുവിന്റെ കല്യാണം ഒന്നും നോക്കുന്നില്ലേ?" അടുത്തടുത്തിരുന്ന എന്റെ അമ്മയോട് മഞ്ജുസിന്റെ അമ്മ തിരക്കി . "ആഹ്...ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല..ഇനി നോക്കണം .." അഞ്ജുവിനെ നോക്കികൊണ്ട് തന്നെ അമ്മച്ചി ഗൗരവത്തിൽ പറഞ്ഞു . പക്ഷെ അഞ്ജുവിനു അത് കേട്ടിട്ട് പ്രേത്യകിച്ചു ഒരു ഭാവ മാറ്റവും ഇല്ല . അവള് കീർത്തനയുടെയും അശ്വതിയുടെയും കൂടെ കൂടി എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട് . പിള്ളേരും അവരുടെ ഇടയിൽ ആണ് . മഞ്ജുസ് അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നപോലെ ഇടക്കു എന്റെ അടുത്ത് വരും . പിന്നെ കുറച്ചു നേരം അവരുടെ അടുത്തും പോയി ഇരിക്കും . "കവി ചേട്ടൻ എന്താ മാറി ഇരിക്കുന്നെ ?" ഞാൻ മാത്രം ഒരു മൂലക്ക് മാറി ഇരിക്കുന്നത് കണ്ടു ഒടുക്കം കീർത്തന ആണ് എന്റെ അടുത്തേക്ക് വന്നത്

💬 Comments

View all comments