0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പാവം ഡാ " തമിഴന്റെ ഡയലോഗടി കേട്ട് ലോക്കൽസിലൊരാൾ വിളിച്ചു പറഞ്ഞു . "ഒന്ന് പോടാ പട്ടി..." അപ്പോഴേക്കും മഞ്ജുസ് അവനെ വീണ്ടും പല്ലിറുമ്മിക്കൊണ്ട് വിളിച്ചു . അതോടെ അവന്റെ നോട്ടം വീണ്ടും അവളുടെ നേരെയായി . മഞ്ജുസിന്റെ അടികൊണ്ട ധനുഷിന്റെ മുഖം ചുവന്നു കിടക്കുന്നത് ഞാനും ആ സമയത്താണ് ശ്രദ്ധിക്കുന്നത് . അവൻ മഞ്ജുസിനെ നോക്കി പല്ലു ഞെരിക്കുന്നും ഉണ്ട് . "എന്നാടി ..." മെയിൻ റൗഡി മുരണ്ടുകൊണ്ട് മഞ്ജുസിനു നേരെ തിരിഞ്ഞു .അപ്പോഴേക്കും ഞാൻ വീണ്ടും ഇടയിൽ കേറിതടഞ്ഞു . "അണ്ണാ..വേണ്ട..ഞാൻ പറയുന്നത് കൊഞ്ചം കേള്‌ങ്കോ " ഞാൻ പുള്ളിയെ തൊടാതെ തന്നെ തടഞ്ഞുകൊണ്ട് റിക്വസ്റ്റ് ചെയ്തു നോക്കി . "ഡേയ്...പോടാ ..." അവൻ കൈകൊണ്ട് എന്നോട് വഴിമാറിപോകാൻ പറഞ്ഞുകൊണ്ട് എന്നെയൊന്നു പരിഹസിച്ചു . "വേണ്ട മോനെ ...അവന്മാര് എന്തേലും പറഞ്ഞു പൊയ്ക്കോട്ടേ " മഞ്ജുസിന്റെ അമ്മയും അത് എന്തേലും ആയിക്കോട്ടെ എന്ന് കരുതി . "'അമ്മ എന്ത് തേങ്ങയാ പറയുന്നേ ...അവന്മാര് കാണിച്ചത് കണ്ടതല്ലേ...ഇത് പോലീസിൽ കംപ്ലയിന്റ് ചെയ്യണം .." മഞ്ജുസ് അമ്മയെ നോക്കി ദേഷ്യപ്പെട്ടു . "എന്നത്...പോലിസാ ...ഹ ഹ " മഞ്ജുസ് പറഞ്ഞത് കേട്ട് മെയിൻ പ്രാസംഗികൻ ചിരിച്ചു പിന്നെ അവളുടെ നേരെ തിരിഞ്ഞു . "ചുമ്മാ ഷോ കാണിക്കാതെ പോടാ ..." അവന്റെ നീക്കം കണ്ടു മഞ്ജുസും ചീറ്റി . എടാ..പോടാ..എന്നൊക്കെ വിളികൾ വന്നതോടെ അവന്മാർക്കും ക്ഷീണം ആയി . അതോടെ മുന്നിൽ കയറിനിന്നു എന്നെ വകവെക്കാതെ അവൻ മുന്നോട്ടു നീങ്ങി . "അണ്ണാ..വേണ്ട..പ്ലീസ് ...എതുക്ക് പ്രോബ്ലം ?"

💬 Comments

View all comments