0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പ്രായം കൊണ്ട് വളരെ മൂത്ത ആ അമ്മാവനെ നോക്കി മെയിൻ റൗഡി സ്വരം ഉയർത്തി . അതോടെ അങ്ങേരും സൈലന്റ് ആയി . ഇവന്മാര് ആ ഏരിയയിലെ കുഴപ്പക്കാർ ആണെന്ന് അതോടെ എനിക്കും കത്തി ! "ചെലക്കാതെ പോടാ നായെ..." അത്രയും കേട്ടുനിന്ന മഞ്ജുസിന്റെ ചെറിയച്ഛനും അതോടെ സ്വരം ഉയർത്തി . "ഡേയ് ...." അതോടെ മറ്റവന്മാരും ശബ്ദം ഉയർത്തി ചെറിയച്ഛന്റെ നേരെ നീങ്ങി . അതോടെ ഞാൻ വേഗം റോസ്‌മോളെ മഞ്ജുസിന്റെ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് ഗോദയിലേക്കിറങ്ങി .പേടിക്കണ്ട...അടിക്കാൻ ഒന്നുമല്ല ഒരു കോമ്പ്രമൈസ് ടോക്ക് . അല്ലേൽ തന്നെ അവന്മാരുടെ നാട്ടിൽ ചെന്നിട്ട് ഞാൻ എന്ത് കാണിക്കാൻ ആണ്.. "'അമ്മ ഇതിനെ പിടിച്ചേ ..അല്ലെങ്കിൽ ഇപ്പൊ ആകെ അടിയാകും " ഞാൻ റോസീമോളെ ഹാൻഡ് ഓവർ ചെയ്തു ആ തമിഴന്റെ മുൻപിലേക്ക് നീങ്ങി . "അണ്ണാ ..അണ്ണാ ..വേണ്ട വേണ്ട...ഒഴിവാക്ക് " ഞാൻ പുള്ളിക്കാരന്റെ മുൻപിൽ തടസമായി നിന്നുകൊണ്ട് അപേക്ഷിച്ചു . കുറുകെ വന്ന എന്നെ അവൻ ഒന്ന് അടിമുടി നോക്കി .
"ഹാ..നീ മാറെടാ മോനെ ..ഇവനൊക്കെ എന്ത് ചെയ്യും എന്നും കാണണല്ലോ " എന്റെ ഇടപെടല് കണ്ടതും പിന്നിൽ നിന്ന ചെറിയച്ഛൻ വീണ്ടും വെല്ലുവിളിച്ചു . "ഇങ്ങേരിത്..." ഞാൻ മനസിൽ പിറുപിറുത്തു . പിന്നെ വീണ്ടും തമിഴനെ നോക്കി . "യാർ ഡാ നീ ? നീ യെൻ ഡാ സംബന്ധമേ ഇല്ലാതെ ഇങ്കെ വന്തേൻ ?" പുള്ളി എന്നെ ഒരു പരിഹാസത്തോടെ നോക്കികൊണ്ട് ചിരിച്ചു . "ഡെയ് ഡെയ്..പോതും ഡാ ..കെളമ്പിട്...അവങ്ക

💬 Comments

View all comments