Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
നെഞ്ചിൽ കാലുകൊണ്ട് അവൻ ആഞ്ഞു തള്ളിയതോടെ ഞാൻ വീണ്ടും നിലത്തേക്ക് വീണു പോയി . മുണ്ട് ഒക്കെ അഴിഞ്ഞു പോകാഞ്ഞത് ഭാഗ്യം....
"മോനെ.."
"കണ്ണാ ...വേണ്ടെടാ..മതി...."
"ഒന്ന് പിടിച്ചു മാറ്റ് ..."
"ആരേലും പിടിച്ചു മാറ്റ്..."
"കവി..."
എനിക്ക് ചുറ്റും നിന്ന ആരൊക്കെയോ ഞങ്ങളുടെ അടിപിടി കണ്ടു ബഹളം വെക്കുന്നുണ്ട് . പക്ഷെ എനിക്കപ്പോഴേക്കും കലിപ്പ് അതിന്റെ ഉച്ച്ചസ്ഥായിൽ എത്തിയിരുന്നു .നിലത്തേക്ക് വീണ എന്നെ അവൻ വീണ്ടും ചവിട്ടികൊണ്ട് എണീക്കാൻ വേണ്ടി തുനിഞ്ഞെങ്കിലും ഞാൻ അവന്റെ കാലു വാരികൊണ്ട് നിലത്തേക്ക് തന്നെ വീഴ്ത്തി .
"വേണ്ട വേണ്ട എന്ന് നിന്നോട് ഞാൻ പലവട്ടം പറഞ്ഞു ..."
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന്റെ കാലുപിടിച്ചു തിരിച്ചു . അതോടെ അതുവരെ ഗർജ്ജിച്ചവൻ പെട്ടെന്ന് ഞെരക്കത്തോടെ പല്ലിറുമ്മി..അവന്റെ കാൽകുഴയിൽ പിടിച്ചാണ് ഞാൻ തിരിച്ചത് ..സാമാന്യം അവനു നല്ല വേദന എടുത്തു കാണും....
"ആഹ്.....ഹ്ഹ്ഹ് ..അമ്മാ.ഹ്ഹ "
അവൻ അറിയാതെ വേദനയെടുത്തു അമ്മയെ വരെ വിളിച്ചുപോയി . അതോടെ ഞാൻ അവന്റെ കാലിലെ പിടിവിട്ടു പെട്ടെന്ന്റ് എണീറ്റു .അപ്പോഴേക്കും എൻെറ ഷർട്ടിലൊക്കെ ആകെ പൊടിയും അഴുക്കും ഒക്കെ പറ്റിയിരുന്നു .
"ഇങ്കെ വെച്ച് നിർത്തിക്കോ ..."
ഞാൻ അവന്റെ കാലിലെ പിടിവിട്ടു അവനോടായി ഒരു വാണിങ് പോലെ പറഞ്ഞു .
ഞാൻ അവസാനിപ്പിക്കാം എന്നുകരുതി തന്നെയാണ് എണീറ്റത് എങ്കിലും മറ്റവന് നാണക്കേട് കാരണം എന്നെ തോല്പിക്കാതെ പറ്റില്ല എന്നായി . അതോടെ അവൻ തിരിഞ്ഞു നടന്ന എന്റെ പുറത്ത് കാലുയർത്തി ഒരു ചവിട്ടു തന്നു .
"തേവിടിയ പയലേ..."
അവൻ സകല ദേഷ്യവും
💬 Comments
View all comments