Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
പല്ലിറുമ്മി തീർത്തു എന്റെ പുറത്തു നല്ലൊരു ചവിട്ടു ചവിട്ടി . അതോടെ ഞാൻ മുന്നോട്ടു വേച്ചു പോയി . എല്ലാം അന്തംവിട്ടു നോക്കി നിന്നിരുന്ന കീർത്തനയുടെ ദേഹത്തേക്കായാണ് ഞാൻ ബാലൻസ് തെറ്റി ചെന്നു വീണത് .
"കവി....."
എനിക്ക് കിട്ടിയ ചവിട്ടു കണ്ടു മഞ്ജുസ് വാ പൊളിച്ചു .
"ആഹ്..."
ഒന്ന് ഞെരങ്ങികൊണ്ട് ഞാൻ കീർത്തനയുടെ തോളിൽ ചെന്നിടിച്ചു .അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ഞാൻ ബാലൻസ് കിട്ടാൻ അവളുടെ തോളിൽ ഇരു കയ്യും പിടിക്കുകയും ചെയ്തു . അവളുടെ കയ്യിൽ ആദികുട്ടൻ ഉള്ള കാര്യം പോലും ഞാനാ സമയത്തു ഓർത്തില്ല. എങ്ങനെയെങ്കിലും വീഴാതെ പിടിച്ചു നിക്കുക എന്നത് മാത്രം ആയിരുന്നു അപ്പോൾ മനസിലൂടെ പാഞ്ഞത് !
"കവി ഏട്ടാ ...ഹ്ഹ്ഹ്...."
ഞാൻ വന്നിടിച്ചതും കീർത്തനയും ഒന്നലറി . അതോടെ ഞാനും അവളും കൂടി ഒരുമിച്ചു മലച്ചു വീണു . അവളുടെ കയ്യിൽ ഇരുന്ന ആദിയും അതോടൊപ്പം നിലത്തേക്ക് വീണു . അവനെ കീർത്തന മാക്സിമം മുറുക്കെ പിടിച്ചെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ ആദി പേടിച്ചു കാണും . മാത്രമല്ല റോഡിലേക്കാണ് ഞങ്ങൾ ചെന്ന് വീഴുന്നത് .
മോന്റെ തല ഇടിച്ചില്ലെങ്കിൽ കൂടി കീർത്തനയുടെ കയ്യിൽ നിന്നും തെന്നി ആദികുട്ടൻ റോഡിലേക്ക് വീണു .അതോടെ അവന്റെ കരച്ചിലും സ്വിച്ച് ഇട്ട പോലെ ഉയർന്നു .
"മ്മ ..മാ......ഹ്ഹ്ഹ് ....ആഹ്..ഹ്ഹ്ഹ് "
"അയ്യോ ...എന്റെ ഉണ്ണി...."
അതുകണ്ടതും മഞ്ജുസ് വാ പൊളിച്ചു .
തടിയനെയും ധനുഷിനെയും കൈകാര്യം ചെയ്തിരുന്നവരും അപ്പോഴാണ് അവിടേക്ക് ശ്രദ്ധിക്കുന്നത് . പക്ഷെ അത് കണ്ടിട്ടും മറ്റേ
💬 Comments
View all comments