0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
?" പുള്ളി അതുകേട്ടു ചിരിച്ചു ഷർട്ടിന്റെ പോക്കറ്റിലേക്ക് നോക്കി .പിന്നെ ഒരു പഫ് എടുത്തു പുക ഒന്ന് ഊതിവിട്ടുകൊണ്ട് സിഗരറ്റ് താഴെ ഇട്ടു ചവിട്ടി ഞെരിച്ചു . "ആവശ്യം ഉണ്ട്...ഞങ്ങള് ഒന്ന് കറങ്ങാൻ പോവാ ..പൈസ എടുക്കാൻ മറന്നു ..ഇനിയിപ്പോ ഒന്നുടെ കേറിപ്പോവാൻ വയ്യ " ഞാൻ പുള്ളിയെ നോക്കി പയ്യെ തട്ടിവിട്ടു . "ഹ്മ്മ്..." പുള്ളി അതുകേട്ടു ഒന്ന് മൂളി . പിന്നെ പോക്കറ്റിൽ നിന്നു ഒരു അഞ്ഞൂറ് രൂപ എടുത്തു എനിക്ക് നേരെ നീട്ടി . അപ്പോഴേക്കും റോസീമോൾ അച്ഛന്റെ അടുത്തേക്ക് ചാടാൻ വേണ്ടി ബഹളം വെക്കുന്നുണ്ട്.
"അച്ചച്ചന്റെ സുന്ദരി എവിടേക്കാടി ?" അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് എന്റെ അച്ഛൻ ചിണുങ്ങി . അതിനു മറുപടി ആയി പെണ്ണ് കുണുങ്ങി ചിരിച്ചു . അപ്പോഴേക്കും ഞാൻ അച്ഛന്റെ കയ്യിന്നു പൈസ വാങ്ങി എന്റെ പോക്കെറ്റിലെക്കിട്ടു . "ഇത് ഞാൻ തരാട്ടോ.." പൈസ പോക്കെറ്റിൽ ഇട്ടു ഞാൻ പയ്യെ പറഞ്ഞു . "ഒന്ന് പോടാ..." അതുകേട്ടു പുള്ളി ചിരിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു . "നോക്കീം കണ്ടും ഒക്കെ പൊക്കോ..." പിന്നെ അഞ്ജുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു . കീർത്തനയെ നോക്കി ഒരു പുഞ്ചിരിയും മൂപ്പര് സമ്മാനിച്ചു. അതോടെ ഞങ്ങള് അച്ഛനോട് യാത്ര പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി . "അച്ഛൻ നല്ല ഗൗരവക്കാരൻ ആണല്ലേ ?" നടക്കുന്നതിനിടെ അഞ്ജുവിനോടായി കീർത്തന ചോദിച്ചു . "ഏയ്...അതൊക്കെ അടവ് ആണ് ...ആള് പാവാ " അഞ്ജു അതിനു ചിരിയോടെ മറുപടി പറഞ്ഞു

💬 Comments

View all comments