Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
പറഞ്ഞുകൊണ്ട് ആ ആൾക്കൂട്ടത്തിനടുത്തേക്ക് വേഗം ഓടി .
"വേണ്ട ചേച്ചി....ഇവറ്റകളോടൊന്നും സംസാരിക്കാൻ കൊള്ളില്ല "
കീർത്തനയുടെ സ്വരം ആണെന്ന് തോന്നുന്നു ആ കേട്ടത് .
"എന്ന നടന്തുച്ചു ? സൊല്ലു..നീ പാത്തിയാ ? ഇല്ല നീ പാർത്തിയ ?"
കൂട്ടത്തിൽ ഒരു തമിഴന്റേയും ശബ്ദം കേട്ടു . അവനെ ആണ് ആളുകൾ വളഞ്ഞു വെച്ചത് എന്ന് തോന്നുന്നു . അവന്റെ കൂടെ വേറെ ഒന്ന് രണ്ടെണ്ണവും കൂട്ടിനുണ്ട് . അവന്മാരുടെ പേരുകൾ ഒന്നും എനിക്ക് അറിയില്ല ."തെണ്ടിത്തരം കണിച്ചിട്ട് നിന്നു ന്യായം പറയുന്നോടാ .."
എന്റെ അച്ഛന്റെ സ്വരവും അതിനിടെ കേട്ടു . അപ്പോഴേക്കും ആരൊക്കെയോ കൂടിച്ചേർന്നു മൂപ്പരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. പുള്ളിക്കു ദേഷ്യം വന്നാൽ ഇടംവലം നോക്കാതെ അടി ഉറപ്പാണ് . എന്റെ മോന്തക്കിട്ട് പൊട്ടിച്ചതും അങ്ങനെ ഒരു അവസരത്തിൽ ആണല്ലോ .
ആ സമയത്താണ് ഞാൻ അങ്ങോട്ട് കയറി ചെല്ലുന്നത് .
"ഒന്ന് മാറ് ...പ്ലീസ്..ഒന്ന് മാറിക്കെ.."
ഞാൻ ആൾക്കാരെ വകഞ്ഞുമാറ്റി സംഭവ സ്ഥലത്തേക്കെത്തി . അവിടെ ചെല്ലുമ്പോൾ കാണുന്നത് മഞ്ജുസിനെ പിടിച്ചുവെച്ച എന്റെ അമ്മയെയും ശൈലജ ചെറിയമ്മയെയും ആണ് . എന്റെ അച്ഛനെ മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒക്കെ പിടിച്ചു വെച്ചിട്ടുണ്ട് .
കീർത്തന ആണെങ്കിൽ ആദിയെ എടുത്തു എല്ലാം ഒരു പേടിയോടെ നോക്കികാണുന്നുണ്ട്. അശ്വതി ആണെങ്കിൽ ചെറുതായിട്ട് കരഞ്ഞ ഫീൽ ഉണ്ട് . അഞ്ജു അവളുടെ അടുത്ത് നിന്നു എന്തോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. ഞാൻ വന്നതോടെ എല്ലാവരുടെയും നോട്ടം എന്നിലേക്കും ഒന്ന് പാളി . ഞാൻ എന്താ സംഭവം എന്ന
💬 Comments
View all comments