Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
? ഒന്നും ഇല്യാടി പെണ്ണെ "
ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി അവളെയും എടുത്തു നടന്നു .
"നിങ്ങള് വിട്ടോ ...ഞാൻ റൂമിലേക്ക് വരാം ..."
മഞ്ജുസിനോടും ബാക്കിയുള്ളവരോടും പറഞ്ഞു ഞാൻ റോസിമോളെ എടുത്തു നടന്നു . പിന്നെ അവളുടെ സങ്കടം മാറ്റാൻ വേണ്ടി കടയിൽ നിന്നു ടോയ്സും പാവയും ഒക്കെ വാങ്ങി . അതോടെ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു .
അതൊക്കെ വാങ്ങി പിന്നെ ഒരു കുതിരവണ്ടി സവാരി കൂടി നടത്തി ഞങ്ങള് ഹോട്ടലിന്റെ മുന്നിൽ ചെന്നിറങ്ങി . അപ്പോഴേക്കും റോസിമോള് നോർമൽ ആയി . പഴയ പോലെ ചിരിക്കാനും കളിക്കാനും ഒകെ തുടങ്ങി . കുതിരക്കാരന് പൈസയും കൊടുത്തു ഞാൻ വാങ്ങിച്ച സാദനങ്ങൾ ഒകെ എടുത്തു റൂമിലേക്ക് പോയി . പിന്നെ വൈകുന്നേരം വരെ ഞങ്ങള് സംസാരവും കളിചിരിയുമൊക്കെ ആയി റൂമിൽ തന്നെ കൂടി .
വൈകീട്ടത്തെ കുളിയും വേഷം മാറലും ഒക്കെ കഴിഞ്ഞു പിന്നെ മലകേറാനുള്ള ഒരുക്കത്തിനായി വീണ്ടും പുറത്തിറങ്ങി .
അഞ്ചുമണി ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ദർശനത്തിനായി ഇറങ്ങിയത് . നടന്നു കയറാം എന്നുതന്നെ ആയിരുന്നു പ്ലാൻ . പിറ്റേന്ന് രാവിലെയും കയറാനുള്ള പ്ലാൻ ഉണ്ട് . അതുവേണമെങ്കിൽ റോപ്പിലോ ട്രെയിനിലോ ആക്കാമെന്നും കരുതി .
സെറ്റ് സാരിയും ബ്ലൗസും തന്നെയായിരുന്നു മഞ്ജുസിന്റെ വേഷം . ഞാൻ ഒരു വെള്ളമുണ്ടും ചുവന്ന ഷർട്ടും ആണ് ധരിച്ചിരുന്നത് . പിള്ളേര് പണിപറ്റിക്കാതിരിക്കാൻ സ്നഗ്ഗി ഒകെ ഇട്ടുകൊടുത്ത ശേഷം അതിനു മുകളിൽ
💬 Comments
View all comments