0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
ഒന്ന് ചിരിച്ചുകൊടുത്തു .പിന്നെ വേഗം ഓടിക്കയറി അവരോടൊപ്പം കൂടി . പിന്നെ കുറച്ചുനേരം അവിടെ നിന്ന് മൊബൈലിൽ സെൽഫിയും ഫോട്ടോസും ഒകെ എടുത്തു . എല്ലാവരെയും ഉൾകൊള്ളിച്ചു സെൽഫി എടുത്തു അഞ്ജുവും കീർത്തനയും അച്ചുവും നേരം കളഞ്ഞു . പിന്നെ ഓരോ ഗോഷ്ടി കാണിച്ചുകൊണ്ട് പലവിധ പോസുകൾ . പിള്ളേരെ എടുത്തു നിൽക്കുന്നതും , അവരെ മടിയിൽ വെച്ച് നിൽക്കുന്നതുമൊക്കെ ആയി കുറെ ഫോട്ടോ എടുത്തുകൂട്ടി . കൂട്ടത്തിൽ എന്റെയും കൊറേ പടം എടുത്തു . അച്ഛന്റെ കൂടെ നിന്നിട്ട് അധികം ഫോട്ടോ ഒന്നും ഞാൻ എടുക്കാറില്ല. പക്ഷെ അന്ന് അതും സംഭവിച്ചു ! പിന്നെ പതിവ് പോലെ മഞ്ജുസിന്റെ കൂടെ നിന്ന് കൊറേ എണ്ണം എടുത്തു . ഞങ്ങളെ ഓരോ പോസിൽ നിർത്തി കീർത്തന ആണ് മിക്ക ഫോട്ടോയും എടുത്തത് .
പത്തു പതിനനച്ചു മിനുട്ട് അങ്ങനെ കളഞ്ഞു ഞങ്ങൾ വീണ്ടും നടന്നു തുടങ്ങി . അപ്പോഴേക്കും പഴനിമലയിലെ ദീപങ്ങൾ ഏറെക്കുറെ മൊത്തമായും തെളിഞ്ഞിരുന്നു . അതോടെ മലക്ക് മൊത്തത്തിൽ ഒരു ഭംഗി കൈവന്നപോലെ എനിക്ക് തോന്നി . അങ്ങനെ കുറച്ചു ആയാസപ്പെട്ടിട്ട് ആണേലും ഒടുക്കം ഞങ്ങള് മുകളിൽ എത്തി . സന്ധ്യ നേരം ആയതുകൊണ്ട് നല്ല കാറ്റും കുളിരും ഒകെ ഉണ്ട് . മുകളിൽ എത്തിയതോടെ പിന്നെ ദർശനത്തിനു വേണ്ടിയുള്ള ക്യൂവിൽ കയറി . പഴനിയിൽ പണം കൊടുത്തു ദർശനം നടത്താവുന്ന ക്യൂവും അല്ലാത്തതും ഒക്കെ ഉണ്ട് . പക്ഷെ ഞങ്ങൾ ഫ്രീ ആയിട്ടുള്ള വരിയാണ് തിരഞ്ഞെടുത്തത് . വരിയിൽ നല്ല തിരക്കായിരുന്നതുകൊണ്ട് പരസ്‍പരം

💬 Comments

View all comments