0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
ഉണ്ടാക്കല്ലേ ..ആള്ക്കാര് കണ്ടാൽ മോശാ "
ഞാൻ വീണ്ടും അവളുടെ കാതിൽ പറഞ്ഞു . അതിനിടക്ക് ഞങ്ങളുടെ കുശു കുശുക്കൽ ഒകെ ശ്രദ്ധിച്ചെന്ന പോലെ ശൈലജ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി . മഞ്ജുസിന്റെ തൊട്ടു മുൻപിൽ ആയാണ് പുള്ളിക്കാരി നിന്നിരുന്നത് ."എന്താടി പെണ്ണെ ഇവിടെ ഒരു സ്വകാര്യം പറച്ചിൽ ?" പുള്ളിക്കാരി ഞങ്ങളെ തിരിഞ്ഞു നോക്കിയതും മഞ്ജുസ് എന്നിൽ നിന്നും സ്വല്പം വിട്ടുമാറി ചിരിച്ചു . "ഏയ് ..ചുമ്മാ ...നിന്ന് ബോറടിച്ചപ്പോ ഓരോന്ന് പറഞ്ഞതാ ..." മഞ്ജുസ് ചുണ്ടത് ഒരു ചിരി വരുത്തികൊണ്ട് പറഞ്ഞൊപ്പിച്ചു . അവള് അകന്നു മാറിയതോടെ എനിക്കും ഒരാശ്വാസം ആയി . "ഹ്മ്മ്..." അതോടെ പുള്ളിക്കാരി ഒന്ന് മൂളി . പിന്നെ വീണ്ടും മറുവശത്തേക്ക് തിരിഞ്ഞു നിന്നു . അതോടെ വീണ്ടും ഞാനും മഞ്ജുവും അടുപ്പിച്ചായി . എന്നാൽ ഇത്തവണ ഞാൻ അവളുടെ പുറകിൽ നിൽക്കാതെ ഒരു സൈഡിലോട്ടയാണ് നിന്നത് . അതുകണ്ടു മഞ്ജുവും ചിരിക്കുന്നുണ്ട് . "കൂടുതൽ കിണിക്കല്ലേ..." അവളുടെ ഇളി കണ്ടു ഞാൻ ദേഷ്യപ്പെട്ടു . പിന്നെയും മുക്കാൽ മണിക്കൂറോളം ക്യൂ നിന്നിട്ടാണ് ഞങ്ങൾ ദർശനം നടത്തി പുറത്തിറങ്ങിയത് . അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു . പഴനി മലയുടെ മുകളിൽ നിന്നും നോക്കിയാല് കാണുന്ന ദീപാലങ്കൃതമായ ടൗണിന്റെ ആകാശ കാഴ്ച അതിമനോഹരമാണ് .നോക്കെത്താ ദൂരം അത് ആകാശത്തെ നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങി പരന്നുകിടക്കുന്നു ... അതൊക്കെ നോക്കി കണ്ടും ഫോട്ടോ എടുത്തും ഞങ്ങള് ചുറ്റി നടന്നു . പിന്നെ തങ്കത്തേര് എഴുന്നള്ളിപ്പ് കാണാൻ വേണ്ടി ഒഴിഞ്ഞൊരു മൂലക്ക്

💬 Comments

View all comments