0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
സ്ഥാനം പിടിച്ചു .ഇത്തവണ പിള്ളേരെ ഞാനും മഞ്ജുവും ആണ് എടുത്തിരുന്നത് . ഒരു ചേഞ്ചിന് ആദികുട്ടനെ ഞാൻ ആണ് എടുത്തത് . റോസിമോള് ബഹളം വെക്കുന്ന കാരണം അവളെ മഞ്ജുവിന് കൊടുത്തു . പെണ്ണിന് മഞ്ജുസിനെ പേടി ആണ് . അതുകൊണ്ട് അവളുടെ അടുത്ത് ആകുമ്പോ ഒച്ചയും വിളിയും ഒന്നും ഉണ്ടാക്കില്ല . അവളുടെ കയ്യിന്നു നല്ലതു കിട്ടും എന്ന് റോസീമോൾക്കും അറിയാം . "അ.ച്ച ..ഹ്ഹ " ഞാൻ വേറെ എങ്ങോട്ടോ നോക്കുന്നത് കണ്ടു എന്റെ കൊക്കാതിരുന്ന ആദി എന്റെ മുഖത്ത് തട്ടി വിളിച്ചു . "എന്താ അപ്പൂസേ .." ഞാൻ അവന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി . അപ്പോഴാണ് ഞങ്ങൾ നിന്നിരുന്നതിന്റെ തൊട്ടു പുറകിലെ മതിലിൽ ഒരു കുരങ്ങൻ വന്നിരിക്കുന്നത് അവൻ കാണിച്ചു തരുന്നത് . "ദാ ദാ..ബൂ ബൂ "
അവൻ കുരങ്ങനെ ചൂണ്ടി എന്നെ നോക്കി ."ഇതൊക്കെ എന്ത് ബൂ ബൂ അപ്പൂസേ ...ഇതിലും വല്യ കൊരങ്ങത്തി ആണ് നിന്റെ അമ്മ " ഞങ്ങളുടെ അടുത്ത് നിന്നിരുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു . "വേണ്ട മോനെ ...." മഞ്ജുസ് അതുകേട്ടു എന്നെനോക്കി കണ്ണുരുട്ടി . പക്ഷെ അപ്പോഴേക്കും തങ്കത്തേരിന്റെ അന്നൗൺസ്‌മെന്റ് വന്നു . അതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി . ശരണം വിളികളോടെയും , കൂപ്പുകൈകളോടെയും പലരും ബാലമുരുകന്റെ എഴുന്നള്ളത് ഭക്തിപുരസ്സരം ആദരവോടെ നോക്കി കണ്ടു . കൂട്ടത്തിൽ ഞങ്ങളും . അതൊക്കെ അവസാനിച്ചു പിന്നെ സാവധാനം ആണ് ഞങ്ങൾ മല ഇറങ്ങിയത് . ക്ഷേത്രം വകയുള്ള അന്നദാനവും

💬 Comments

View all comments