Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
വന്നു കേറിയതല്ലേ .."
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളുടെ കാലുകളുടെ മീതേക്ക് എന്റെ ഇടം കാല് കയറ്റി വെച്ചു.
"കവി....."
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .
"നീ ചൂടാവണ്ട..ഞാൻ കാര്യായിട്ട് തന്നെയാ ...അങ്ങനെ ഉള്ള അവിടെ ഞാൻ ഇങ്ങനെ ഓരോരുത്തരെ വിളിച്ചു കയറ്റുന്നത് അച്ഛന് ഇഷ്ടാവോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"നീ ഇപ്പോഴും ഞങ്ങളെ ഒക്കെ അന്യരായിട്ടാണോ കാണുന്നത് ? എന്നാൽ ഇനി വർത്താനം ഇല്ല "
എന്റെ സംസാരം കേട്ട് മഞ്ജുസ് ചൂടായി . പിന്നെ എന്റെ കാലൊക്കെ തട്ടിമാറ്റികൊണ്ട് അവള് ഒരുവശം തിരിഞ്ഞു കിടന്നു .
"ഇതാണ് നിന്റെ കൊഴപ്പം..എന്തേലും പറഞ്ഞ അപ്പൊ പിണങ്ങും ...നിനക്ക് വയസ് എത്ര ആയെന്ന വിചാരം ?"
ഞാൻ അവളുടെ സ്വഭാവം കണ്ടു ചിരിച്ചു . പിന്നെ നിരങ്ങി നീങ്ങി അവളെ കെട്ടിപിടിച്ചു ഇടം കൈ മുന്നിലേക്കിട്ടു .
"നീ എന്തിനാ പിന്നെ ഈ വേണ്ടാത്ത വർത്താനം പറയുന്നേ ? അച്ഛൻ മൊത്തം നിന്നെ ഏൽപ്പിച്ചതല്ലേ "
മഞ്ജുസ് പിന്നേം ചൂടായി..പക്ഷെ സ്വരം ഒന്നും തണുപ്പിച്ചിട്ടുണ്ട് .
"അച്ഛൻ നിന്നെ മാത്രേ എന്നെ ഏൽപ്പിച്ചിട്ടുള്ളു .."
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ മുത്തി ."കവി..എനിക്ക് ദേഷ്യം വരും ട്ടോ ..എടാ കമ്പനി ഒകെ ആൾറെഡി നിന്റെം കൂടി പേരിലാ .."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നേരെ തിരിഞ്ഞു .
"അതൊക്കെ ഓക്കേ ..എന്നാലും എനിക്ക് അങ്ങേരുടെ കൂടെ സമ്മതം വേണം ..നീ ഒന്നു പറയെന്നെ "
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് കൊഞ്ചി .
"അങ്ങേരു സമ്മതിച്ചു എന്നങ്ങു വിചാരിച്ചോ .."
മഞ്ജുസ് പയ്യെ തട്ടിവിട്ടു .
"അതുപോരാ .."
ഞാൻ തീർത്തു പറഞ്ഞു .
"അതുമതി ...അല്ലെങ്കി ഞാൻ പറഞ്ഞുന്നു കൂട്ടിക്കോ ..എം.ഡി ഞാനാ "
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി .
"നീ എം.ഡി ഒന്നുമല്ല..വെറും തെണ്ടി ..."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പയ്യെ മുത്തി.
"ഹി ഹി...ഉറങ്ങണ്ടേ ?"
അവളൊന്നു
💬 Comments
View all comments