Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
അവള് നേരത്തെ അഴിച്ചിട്ട വേഷങ്ങളൊക്കെ വാരിക്കൂട്ടി ഒരു കവറിൽ ഇട്ടു .
"ഒകെ ഇനി പോയിട്ട് വേണം വാഷ് ചെയ്യാൻ .."
അവള് ആരോടെന്നില്ലാതെ പറഞ്ഞു പിറുപിറുത്തു . പിന്നെ നനഞ്ഞു കിടന്നിരുന്ന മുടിയിഴ പുറകിൽ കെട്ടിവെച്ചു . അപ്പോഴേക്കും ഞാൻ മുണ്ടുടുത്തു ബെഡിലേക്കിരുന്നു . ഡബിൾകോട്ട് ബെഡ്ഡ് ആണ് . അതിന്റെ ഒത്ത നടുവിൽ ആയാണ് റോസിമോളെയും ആദിയെയും അവള് ഉറക്കി കിടത്തിയിട്ടുള്ളത് .
"വരുന്നില്ലെ ?"
ഞാൻ ബെഡിലേക്ക് ചെരിഞ്ഞുകൊണ്ട് മഞ്ജുവിനെ നോക്കി .
"ഇതൊക്കെ പിന്നെ ആര് ചെയ്യും ?"
മഞ്ജുസ് പിറുപിറുത്തുകൊണ്ട് മുഷിഞ്ഞ ഡ്രസ്സ് ഒകെ ലഗ്ഗേജ് ബാഗിൽ കുത്തിനിറച്ചു .
"ഓന്തിന്റെ സ്വഭാവം ആണല്ലോ മഞ്ജുസേ നിനക്ക് ..എന്തിനാടി ഇത്ര ദേഷ്യം ?"
അവളുടെ സ്വരത്തിലെ മാറ്റം കണ്ടു ഞാൻ ചിരിച്ചു .
"ഇത് ഒറിജിനലാ ...മറ്റേതു വല്ലപ്പോഴും..."
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ നേരെ നടന്നടുത്തു .
"രണ്ടായാലും ഞാൻ സഹിക്കണല്ലോ..എടുത്തു തലയിൽ വെച്ചില്ലേ"
ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു . ഒപ്പം മഞ്ജുസും വന്നു കിടന്നു എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു.
"ഡീ ..പിന്നെ കിഷോർ വന്നിട്ടുണ്ട് ..നമ്മുടെ ബീനേച്ചിടെ ..."
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു .
"അതിനു ?"
മഞ്ജുസ് പയ്യെ ചോദിച്ചു .
"അതിനു കുന്തം ..എടി ഞാൻ പറഞ്ഞിരുന്നിലേ ,നമ്മുടെ കമ്പനിയില് അവനൊരു ജോലി സെറ്റാക്കി കൊടുക്കുന്ന കാര്യം ..അത് വല്ലോം നടക്കോ? ഞാൻ അവനോടു വാക്കും പറഞ്ഞുപോയി . "
ഞാൻ പയ്യെ പറഞ്ഞു
💬 Comments
View all comments