Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
മഞ്ജുസിനെ എന്റെ നെഞ്ചിൽ നിന്ന് മാറ്റി ഒരുവശത്തേക്കായി കിടത്തി . പിന്നെ അവളെ നോക്കികൊണ്ട് ഞാൻ ഒരുവശം ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തല താങ്ങിക്കൊണ്ടാണ് ഞാൻ കിടന്നത് ."അതിപ്പോ എന്തിനാ എന്നോട് പറയണേ ?"
മഞ്ജുസ് അതുകേട്ടു പുരികം ഇളക്കി .
"നീ അച്ഛനോട് പറയെടോ ...എനിക്കൊരു മടിയാ "
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .പക്ഷെ അവൾക്ക് റിയാക്ഷൻ ഒന്നുമില്ല .
"പറയോ ?"
അവളുടെ കഴുത്തിൽ പയ്യെ മുത്തികൊണ്ട് ഞാൻ ചോദിച്ചു .
"ഇല്ല..."
മഞ്ജുസ് തീർത്തു പറഞ്ഞു .
"അതെന്താടോ അങ്ങനെ ? "
ഞാൻ അവളെ ചെറിയ പരിഭവത്തോടെ നോക്കി .
"നീ എന്തിനാ ഇതൊക്കെ എന്നോട് പറയണേ.. കമ്പനി നിന്റെയും കൂടെ അല്ലെ ? സൊ നീ തന്നെ എന്താന്ന് വെച്ചാ ചെയ്യ് "
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .
"അങ്ങനെ അല്ല മഞ്ജുസേ..സംഭവം നീ പറഞ്ഞതൊക്കെ ശരിയാ ...പക്ഷെ അതൊന്നും ഞാനായിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതല്ലലോ ..ഞാൻ ഇടയ്ക്കു വന്നു കേറിയതല്ലേ .."
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളുടെ കാലുകളുടെ മീതേക്ക് എന്റെ ഇടം കാല് കയറ്റി വെച്ചു.
"കവി....."
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .
"നീ ചൂടാവണ്ട..ഞാൻ കാര്യായിട്ട് തന്നെയാ ...അങ്ങനെ ഉള്ള അവിടെ ഞാൻ ഇങ്ങനെ ഓരോരുത്തരെ വിളിച്ചു കയറ്റുന്നത് അച്ഛന് ഇഷ്ടാവോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"നീ ഇപ്പോഴും ഞങ്ങളെ ഒക്കെ അന്യരായിട്ടാണോ കാണുന്നത് ?
💬 Comments
View all comments