0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
താഴെയെത്തി ഫുഡ് ഒകെ കഴിച്ച ശേഷം അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ നടത്തി . പഞ്ചാമൃതവും പഴനിയിലെ പ്രസാദങ്ങളുമൊക്കെ കുറെ വാങ്ങിക്കൂട്ടി . കോളേജിലെ സഹ അധ്യാപകർക്ക് കൊടുക്കാൻ വേണ്ടി മഞ്ജുസ് കുറെയെണ്ണം വാങ്ങിച്ചു കൂട്ടി . പിന്നെ പിള്ളേർക്ക് കുറെ കളിപ്പാട്ടങ്ങളും വാങ്ങി . ഒടുക്കത്തെ ഒരു ഒൻപതു , ഒൻപതര ഒക്കെ ആയപ്പോൾ ഞങ്ങള് അവിടെ നിന്നും തിരിച്ചു . ഉച്ചയോടെ ഞങ്ങള് മഞ്ജുസിന്റെ വീട്ടിൽ മടങ്ങി എത്തി . അന്നത്തെ ദിവസം പിന്നെ അവിടെ തന്നെ ആയിരുന്നു . മുൻപ് വന്നപ്പോൾ ഞാനും മഞ്ജുസും ഉടക്കിയ കാരണം അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിൽ ഒന്നും പോകാൻ കഴിഞ്ഞിരുന്നില്ല . അതുകൊണ്ട് വൈകീട്ട് അവളുടെ രണ്ടു ചെറിയച്ഛന്മാരുടെയും വീട്ടിലൊക്കെ പോയി . എന്റെ അച്ഛനും അമ്മയും അഞ്ജുവും ഒക്കെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു . അതുകൊണ്ട് കുറെ നാളുകൾക്കു ശേഷമുള്ള ഒരു കുടുംബ സംഗമം തന്നെ ആയിരുന്നു അത് . അഞ്ജുവിനെ എല്ലാവര്ക്കും പെട്ടെന്ന് ഇഷ്ടമായി എന്നുള്ളതാണ് മെയിൻ സംഭവം . അവളുടെ ചിരിച്ചു കളിച്ചുള്ള സംസാരവും , ഉരുളക്കുപ്പേരി പോലുള്ള മറുപടികളുമൊക്കെ മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛന്മാർക്കും ഒകെ ശരിക്ക് പിടിച്ചു . തിരിച്ചു മഞ്ജുസിന്റെ വീട്ടിൽ വന്നതോടെ അവളുടെ കല്യാണ കാര്യത്തെ കുറിച്ചും സംസാരങ്ങൾ ഉണ്ടായി . "അഞ്ജുവിനു പറ്റിയ ആരെയെങ്കിലും നോക്കണ്ടേ ? ആലോചന ഒക്കെ വരുന്നുണ്ടോ ?" ഞങ്ങൾ ഉമ്മറത്തിരുന്നു സംസാരിക്കവെ മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനോടായി തിരക്കി . "ആലോചന ഒന്നു അങ്ങനെ വന്നിട്ടില്ല....പിന്നെ അവള് പഠിക്കുവല്ലേ..അതൊക്കെ കഴിഞ്ഞിട്ട്

💬 Comments

View all comments