Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
. പിന്നെ ഒന്ന് റൈസ് ചെയ്ത ശേഷം വേഗത്തിൽ മുന്നോട്ടെടുത്തു .
"രണ്ടീസായിട്ട് രണ്ടാളും ഭയങ്കര ഹാപ്പി ആണല്ലോ ? എന്തുപറ്റി ?"
അഞ്ജു എന്നെ നോക്കി ചിരിച്ചു .
"ഞങ്ങൾ അല്ലേലും ഹാപ്പി തന്നെയാ ...അടി ഒകെ ഉണ്ടാക്കും അത് വേറെ കാര്യം "
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
"ഹ്മ്മ്..അതുപോട്ടെ .. കാർത്തി ഇപ്പൊ കണ്ണേട്ടന്റെ കൂടെ ആണോ ?"
അഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
"ആഹ്...വേണെങ്കി അങ്ങനെ പറയാം ..എന്തേ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"ഏയ് ...അവൻ എനിക്ക് വാട്സാപ്പിൽ കൊറേ ഫോട്ടോസ് ഒകെ അയച്ചു തന്നു ..അത് മൊത്തം കണ്ണേട്ടന്റെ കമ്പനിയുടെ പരസ്യം ആണല്ലോ ?"
അവള് എന്നെ നോക്കി സംശയം തിരക്കി .
"ഹ്മ്മ്...അതെ..ഞങ്ങടെ കമ്പനിയുടെ മോഡൽ ആണ് ..അവനു ഒരു പണി ആയിക്കോട്ടെ എന്നുവെച്ചിട്ട് ഒരു ഓഫർ കൊടുത്തതാ.."
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ പറഞ്ഞു . അപ്പോഴേക്കും ഞങ്ങള് മഞ്ജുസിന്റെ കാറിനെ ചെസ് ചെയ്തു പിടിച്ചിരുന്നു . അതിന്റെ പുറകിൽ ആയാണ് ഞങ്ങൾ വണ്ടി വിടുന്നത് .
"ഹ്മ്മ്...അതെന്തായാലും നന്നായി "
അഞ്ജു പയ്യെ തട്ടിവിട്ടു .
"അല്ല..നിങ്ങള് തമ്മിൽ ചാറ്റിങ് ഒകെ ഉണ്ടല്ലേ ?"
ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അവളെ ചെരിഞ്ഞു നോക്കി .
"ഉണ്ടല്ലോ ..."
അഞ്ജു അതിൽ ഒട്ടു അസ്വാഭാവികത ഇല്ലാത്ത പോലെ ചിരിച്ചു .
"അതിലെന്താ ഇത്ര ചിരിക്കാൻ ?"
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"ചുമ്മാ
💬 Comments
View all comments