Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ചിരിച്ചതാ...അതിരിക്കട്ടെ മോനെ , ഇതിലെന്താ ഇപ്പൊ ഇത്ര ചോദിയ്ക്കാൻ ഉള്ളത് "
അഞ്ജു എന്നോടും തിരിച്ചു ചോദിച്ചു .
"ഞാനും ചുമ്മാ ചോദിച്ചതാ ...നിന്റെ മുറച്ചെറുക്കൻ അല്ലേ ..വേണെങ്കി നമുക്ക് അങ്ങോട്ട് പിടിക്കാടി..."
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .
"ആഹ്...ഞാൻ ആലോചിക്കട്ടെ ..."
അഞ്ജുവും അതുകേട്ടു ചിരിച്ചു .
"ശരിക്കും അങ്ങനെ വല്ലോം ഉണ്ടോ ?"
ഞാൻ വീണ്ടും ഒന്നുടെ തിരക്കി .
"ഏയ് ...ഉണ്ടെങ്കിൽ ഞാൻ പറയും ...എനിക്ക് നിന്നെ പേടി ഒന്നുമില്ല "
അവള് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
"സത്യം ആയിട്ടും ഒന്നുമില്ലേ ?"
ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി .
"എന്താപ്പോ ഇത് ? എനിക്ക് അവനോടു അങ്ങനെ ഒന്നും ഇല്ല ...മിണ്ടും സംസാരിക്കും..ചാറ്റ് ചെയ്യും എന്നൊക്കെ അല്ലാണ്ടെ .."
അഞ്ജു ഒന്ന് പറഞ്ഞു നിർത്തി .
"ഓക്കേ...ഞാൻ ചോദിച്ചെന്നെ ഉള്ളു ..നല്ല ചുള്ളൻ ആണ് ...നിനക്കു വേണെങ്കി ഒന്ന് ട്രൈ ചെയ്യാം "
ഞാൻ അർഥം വെച്ച്തന്നെ പറഞ്ഞു .
"ഏയ്...അവനു എന്നോട് അങ്ങനത്തെ ഫീലിംഗ് ഒന്നും ഇല്ലെന്നേ ...ഇപ്പോഴും എന്നെ കളിയാക്കിയിട്ട ഓരോന്ന് പറയാ ..."
അഞ്ജു അതുകേട്ടു ചിരിച്ചു .
"അപ്പൊ നിനക്ക് അങ്ങോട്ട് ഉണ്ടെന്നു അല്ലേ ?"
ഞാൻ അവളെ നോക്കി ഒന്ന് പുരികം ഇളക്കി ."അല്ല..കണ്ണേട്ടന് ഇപ്പൊ എന്താ വേണ്ടേ ? കൊറേ നേരം ആയല്ലോ ? ഞാൻ എന്താ ഇനി അവനെ ഇഷ്ടമാണെന്നു പറയണോ ? "
എന്റെ ചോദ്യം കൂടി കൂടി വരുന്നത് കണ്ടു
💬 Comments
View all comments