0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
അഞ്ജു ചൂടായി . അതോടെ അവളുടെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെന്നു ഏറെക്കുറെ ഞാൻ ഊഹിച്ചു ."ചൂടാവല്ലേ ...ഞാൻ തമാശക്ക് പറഞ്ഞതല്ലേ " അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു ."ഇയാൾക്കൊക്കെ തമാശയാ..എന്നെ ഒന്ന് ലൈൻ അടിക്കാൻ പോലും ആരും ഇല്ല " അഞ്ജു അവളുടെ വിഷമം പറഞ്ഞു സ്വയം പരിതപിച്ചു ."ഹ ഹ ..അത്രക്കൊക്കെ വേണോ ?" ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . റോസിമോള് ആണെന്കി ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകളും കണ്ടു ഇരിപ്പാണ് . "സത്യം ആടോ ..." അഞ്ജുവും പിന്നെയും തറപ്പിച്ചു പറഞ്ഞു . "ആർക്കറിയാം...." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ ആക്സിലറേറ്ററിൽ കാൽ അമർത്തി . അതോടെ കാർ ഹൈവെയിലൂടെ ചീറിപ്പാഞ്ഞു . മഞ്ജുസിന്റെ കാറിനേയും ഓവർടെക്ക് ചെയ്തുകൊണ്ട് ഞങ്ങൾ മുന്നേറി . പാസ് ചെയ്യുന്ന നേരത്തു മഞ്ജുസിനെ നോക്കി അഞ്ജുവും റോസ്മോളും ടാറ്റ കാണിച്ചതോടെ മഞ്ജു ഒന്ന് പുഞ്ചിരിച്ചു .. അതോടെ ഞങ്ങള് മുൻപിൽ കയറി വേഗത്തിൽ നീങ്ങി . മഞ്ജുസ് എന്നേക്കാൾ നല്ല ഡ്രൈവർ ആണ് .
അത്യവശ്യം സ്കിൽസും കയ്യിലുണ്ട് . അതുകൊണ്ട് ഒരു മത്സരത്തിനൊക്കെ നിന്നാൽ അവള് ഈസി ആയിട്ട് ജയിക്കും .ഒരിക്കൽ ബെറ്റ് വെച്ച് തോറ്റതിൽ പിന്നെ ഞാൻ അവളെ വെല്ലുവിളിച്ചിട്ടില്ല. അല്ലെൽത്തന്നെ എന്നെ പറഞ്ഞാൽ മതി . എനിക്ക് മര്യാദക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു തന്നത് തന്നെ അവളാണ് . അങ്ങനെയുള്ള അവളെ വെല്ലുവിളിച്ച ഞാൻ ആണ് ശരിക്കു മണ്ടൻ ! മഞ്ജുസിന്റെ കാറിനെ ഓവർടേക്ക് ചെയ്തു

💬 Comments

View all comments