0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
എങ്ങോട്ടേലും വലിയും . അതിനിടെ ഫോട്ടോഗ്രാഫർ വന്നതോടെ എനിക്ക് വിളിയെത്തി . പിള്ളേരുടെ ഒപ്പം നിന്നുള്ള ഫോട്ടോ എടുക്കാൻ വേണ്ടി മഞ്ജുസിന്റെ ചെറിയമ്മ ആണ് എന്നെ വന്നു വിളിച്ചത് . "നീ ഇവിടെ നിക്കുവാണോ കവിനെ ...വന്നേ ..നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് " കൃഷ്ണൻ മാമയുമായി സംസാരിച്ചു നിന്നിരുന്ന എന്റെ അടുത്തെത്തി ശൈലജ ചെറിയമ്മ ചിരിയോടെ മൊഴിഞ്ഞു . "അവിടെ ആകെ പെണ്ണുങ്ങളുടെ ബഹളം ആണ് ...അവരോടു പൊറത്തോട്ടു വരാൻ പറ ..ഫോട്ടോ പുറത്തുവെച്ചും എടുക്കാലോ .." ഉള്ളിലെ ബഹളം കാരണം ഞാൻ പയ്യെ പറഞ്ഞു .അപ്പോഴേക്കും വീണയും അഞ്ജുവും സയാമീസ്‌ ഇരട്ടകളെ പോലെ ഒട്ടികൊണ്ട് അങ്ങോട്ടേക്കെത്തി . "പിള്ളേരുടെ അച്ഛനെ അവിടെ അന്വേഷിക്കുന്നുണ്ട് ...ഒന്ന് ചെന്നെ ..." വീണ എന്നെ ഒന്നാക്കികൊണ്ട് ചിരിച്ചു . "ഇങ്ങോട്ടു വരാൻ പറ ...എനിക്കൊന്നും വയ്യ അതിനകത്തോട്ട് കേറാൻ " ഞാൻ പിന്നെയും ബലം പിടിച്ചു . "ചെല്ലെടാ കണ്ണാ ...ചടങ്ങ് ഒക്കെ ഉണ്ട് ..പിള്ളേരുടെ ജാതകം ഒകെ വായിക്കണ്ടേ .." കൃഷ്ണൻ മാമ കൂടി എന്നെ നിർബന്ധിച്ചു . "ഇതിന്റെ ഒന്നും ഒരാവശ്യം ഇല്ലായിരുന്നു ...നിങ്ങള് ഈ കാരണവന്മാരാണ്‌ ഓരോ പൊല്ലാപ്പ് ഉണ്ടാക്കി വെക്കുന്നത് "
കൃഷ്ണൻ മാമയുടെ തോളിൽ പയ്യെ ഞെക്കികൊണ്ട് ഞാൻ ചിരിച്ചു ."ഹ ഹ ..ഇതൊക്കെ പഠിച്ചു വെച്ചോ ..അടുത്ത തലമുറ നിങ്ങളാ.." പുള്ളി എന്റെ മറുപടി കേട്ട് ഒന്ന് ചിരിച്ച ശേഷം പയ്യെ പറഞ്ഞു . അതോടെ ഞാൻ വീടിനു അകത്തേക്ക് കയറി . എല്ലാവരും കൂടി നിന്ന കാരണം ഹാളിൽ നല്ല

💬 Comments

View all comments