0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
പച്ചയും കലർന്ന റോസാപ്പൂക്കൾ ഉള്ള ഡിസൈൻ . കൈമുട്ടോളം കൈ ഇറക്കമുള്ള സ്ലീവുകൾ. ചുരിദാറിന്റെ സ്ലീവിന്റെ അറ്റത്തും ചുവട്ടിലും മഞ്ഞ ബോർഡറും അതിൽ ചുവന്ന കുഞ്ഞു പൂക്കളും ഉണ്ട് ! എല്ലാത്തിനും പുറമെ ഒരു മഞ്ഞയും വെള്ളയും കലർന്ന ദുപ്പട്ടയും .. വേഷത്തിനു അനുയോജ്യമായ മേക്കപ്പും ഫാൻസി ആഭരങ്ങളും അവൾ അണിഞ്ഞിട്ടുണ്ട് . മൊത്തത്തിൽ ഒരു അസ്പര്സസ് !! അവൾക്ക് കണ്ണ് തട്ടാതിരിക്കാൻ വേണമെങ്കിൽ കവിളിൽ ഒരു പുള്ളി തൊട്ടു കൊടുക്കാം , അത്രക്ക് ഭംഗിയുണ്ട് കാണാൻ .. ഞാൻ അവളുടെ സൗന്ദര്യം നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു. മഞ്ജുസ് അവളോട് ആ കാര്യത്തിൽ കട്ടക്ക് നിക്കുമെങ്കിലും വേറൊരു പെണ്ണിനെ അങ്ങനെ കാണുമ്പോ എന്തോപോലെ ആണ് . അതും ജീവിതത്തിൽ ആദ്യമായി ഒരിഷ്ടം തോന്നിയവള് .. "നീ എന്നതാ കവിനെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ..ഞാൻ പറഞ്ഞത് കേക്കാൻമേലെ?" ഞാൻ വായും പൊളിച്ചു നിക്കുന്നത് കണ്ടു റോസമ്മ ചിരിച്ചു . "ഏഹ്..ആഹ്..കേട്ടു ..കഴിഞ്ഞിട്ടൊന്നും ഇല്യ ..കേക് കട്ടിങ് ഒകെ നടക്കാൻ പോണേയുള്ളു" ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തുകൊണ്ട് ചിരിച്ചു . "ആഹ്..ഭാഗ്യം ..." റോസമ്മ സ്വയം പറഞ്ഞുകൊണ്ട് കാറിന്റെ പുറകിലെ സീറ്റിൽ നിന്നു ഒന്ന് രണ്ടു കവറുകൾ എടുത്തു . അവളുടെ ആവക പിള്ളേർക്കുള്ള സമ്മാനങ്ങൾ ആണ് . അവള് തന്നെ സ്വന്തമായിട്ട് ഡിസൈൻ ചെയ്ത കുഞ്ഞു ഉടുപ്പുകൾ ആണ് എല്ലാം .. "നീ എന്തായാലും ഈ വേഷത്തില് വന്നത് നന്നായി ..." അവളുടെ നാടൻ ലുക്ക് കണ്ടു ഞാൻ പയ്യെ പറഞ്ഞു . "ഹ്മ്മ്...അതെന്നാടാ

💬 Comments

View all comments