Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ചീപ് മേശപ്പുറത്തേക്ക് വെച്ച് ഞങ്ങളുടെ അടുത്തെത്തി .പിന്നെ ഞങ്ങളൊന്നിച് താഴേക്കിറങ്ങി. പിന്നെ രണ്ടു കാറുകളിൽ ആയി കയറി വീണയുടെ വീട്ടിലേക്ക് തിരിച്ചു . ഞങ്ങളോടൊപ്പം ശ്യാമിന്റെ അമ്മയും എന്റെ കാറിൽ ഉണ്ടായിരുന്നു . അതുകൊണ്ട് ഞങ്ങൾക്ക് ഫ്രീ ആയിട്ട് അധികം സംസാരിക്കാൻ പറ്റിയില്ല . ഫോർമൽ ടോക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു .കിഷോറിന്റെ ദുബായ് ജീവിതത്തെ കുറിച്ചൊക്കെ ശ്യാമിന്റെ മമ്മി ചോദിച്ചറിഞ്ഞു .
ഒടുക്കം പതിനൊന്നുമണി ഒകെ ആയപ്പോൾ ഞങ്ങള് കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . രണ്ടു കാറും കൂടി കയറ്റിയിടാൻ വീടിനു മുൻപിൽ സ്ഥലം കുറവായിരുന്നതുകൊണ്ട് എന്റെ കാർ പുറത്തു നിർത്തിയാണ് ഞങ്ങൾ ഇറങ്ങിയത് .
ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് കൃഷ്ണൻ മാമയും , വിവേകേട്ടനും ,ഏറെ വല്യച്ചനും മുത്തശ്ശിയും ഒക്കെ അവിടെ ഉണ്ടായിരുന്നു . ഒരുവിധം എല്ലാവരും ശ്യാമിനെ കണ്ടിട്ടുള്ളതുകൊണ്ട് ആർക്കും ഭാവി വരനെ കണ്ടു അതിശയം ഒന്നും ഇല്ല .
ഞങ്ങൾ സാധാരണ പോലെ തന്നെ ഉമ്മറത്തേക്ക് കയറി . ആതിഥ്യ മര്യാദയോടെ കൃഷ്ണൻ മാമയും വിവേകേട്ടനും ഞങ്ങടെ സ്വീകരിച്ചിരുത്തി .
"വരൂ വരൂ..അകത്തേക്കിരിക്കാം .."
മുന്നേ കയറിച്ചെന്ന ശ്യാമിന്റെ അച്ഛനെയും മാമന്മാരെയും ക്ഷണിച്ചുകൊണ്ട് കൃഷ്ണൻമാമ ചിരിച്ചു .പുള്ളിക്ക് ഹസ്തദാനം നൽകി പുഞ്ചിരിച്ചുകൊണ്ട് ശ്യാമിന്റെ അച്ഛനും അകത്തേക്ക് കയറി .പിന്നാലെ കയറിവന്ന ശ്യാമിന്റെ അമ്മയെ മോഹനവല്ലി അമ്മായിയും കുഞ്ഞാന്റിയും ഒകെ സ്വീകരിച്ചു .
പിന്നെ കാരണവന്മാര് തമ്മിൽ ചർച്ചകളായി . വീണ അകത്തു ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നെന്നു തോന്നുന്നു . ബിന്ദു അമ്മായിടെ മകൾ അഞ്ജലിയും അവളോടൊപ്പം റൂമിൽ ഉണ്ട് . ഹാളിലെ സോഫയിൽ ആയി
💬 Comments
View all comments