0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
നടന്നടുക്കുന്നതിനിടെ തന്നെ സംസാരം തുടങ്ങി . ഞാൻ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് അശ്വതിയെ നോക്കി ചിരിച്ചു . "ഹായ് ഏട്ടാ...സുഖം അല്ലെ .." എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ചു എനിക്ക് നേരെ കൈനീട്ടി . അവളുടെ കൈകളിൽ പിടിച്ചു കുലുക്കികൊണ്ട് ഞാനും ഒന്ന് ചിരിച്ചു . "സുഖം ...തനിക്കോ ..?" ഞാൻ അവളോടായി തിരക്കി . "കുഴപ്പം ഇല്ല ...ഇങ്ങനെ ഒകെ പോണൂ ..ഇപ്പോ പിന്നെ ജോലി ഒക്കെ ഉള്ളോണ്ട് നേരം പോയിക്കിട്ടും " അച്ചു വളരെ സാവധാനം വാക്കുകളെ പോലും വേദനിപ്പിക്കാതെ സംസാരിച്ചു . "ഹ്മ്മ് ...ഇപ്പൊ ബ്രെക് ആണല്ലേ ? " ഞാൻ മൂളികൊണ്ട് സംശയം തിരക്കി .
"അതെ ..." അവള് തലയാട്ടികൊണ്ട് പറഞ്ഞു ."അച്ചു വല്ലോം കഴിച്ചോടീ ? ഇല്ലെങ്കി നമുക്ക് ഹോട്ടലിൽ കേറാം..ഞങ്ങളും കഴിച്ചിട്ടില്ല " കിഷോർ പെട്ടെന്ന് ഇടക്ക് കയറി തിരക്കി ."ഇല്ല ..കഴിച്ചിട്ടൊന്നും ഇല്ല ..പക്ഷെ കൊണ്ടുവന്നിട്ടുണ്ട് " അവള് പയ്യെ പറഞ്ഞു ."അത് കൊഴപ്പല്യ...നീ വാ ..ഒരു ദിവസം പുറത്തുനിന്ന് കഴിക്കാം " കിഷോർ അവളെ നിർബന്ധിച്ചു ."അയ്യോ അതുവേണോ ? അപ്പൊ കൊണ്ടുവന്നതൊക്കെ വേസ്റ്റ് ആയിപ്പോവില്ലേ ? അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ?" അവള് ഞങ്ങളെ നോക്കി ആ ക്ഷണം നിരസിച്ചു . "ശെടാ ..ഇവളിതു ..." കിഷോർ അതുകേട്ടു തലയ്ക്കു കൈകൊടുത്തു . "നിങ്ങള് നിർബന്ധിച്ചാൽ വരാട്ടോ ..കൊഴപ്പം ഒന്നുമില്ല " അച്ചു ഞങ്ങളെ നോക്കി ചിരിച്ചു . "അതുവേണ്ട ...നിന്റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ..നീ കഴിക്ക് " കിഷോർ ചിരിയോടെ പറഞ്ഞു . "ഏട്ടൻ

💬 Comments

View all comments