Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ഓഫീസിന്റെ താഴെ അക്ഷമയായി കാത്തു നിൽപ്പുണ്ടായിരുന്നു . ഒരു ഇളംനീല ചുരിദാറും കറുത്ത പാന്റും ആണ് അവളുടെ വേഷം . ഇളംനീലയിൽ വെള്ള പൂക്കൾ ഉള്ള ഒരു ഷാളും നല്ല വൃത്തിയിൽ മാറിലൂടെ പിണച്ചു ഇട്ടിട്ടുണ്ട്. അതിനു മുകളിലായി അവളുടെ ഓഫീസിലെ ഐഡന്റിറ്റി കാർഡും കഴുത്തിൽകൂടി തൂങ്ങുന്നുണ്ട് .മുടിയിഴകൾ ഒക്കെ കുതിരവാല് പോലെ പുറകിൽ കെട്ടിവെച്ചിട്ടുണ്ട് .
നെറ്റിയിൽ ഒരു കറുത്ത കുഞ്ഞുപൊട്ടും , കാതിൽ ഫാൻസി റിങ്ങുകളും , ഇടതു കയ്യിൽ ഒരു ലേഡീസ് വാച്ചും അശ്വതി അണിഞ്ഞിരുന്നു . വലതു കയ്യിൽ ഒരു ബ്രെസ്‌ലെറ്റ് ഉണ്ട് . അത് സ്വർണമാണോ ഗ്യാരണ്ടീ ആണോ എന്ന് വലിയ നിശ്ചയമില്ല . നല്ല വിടർന്ന കണ്ണുകൾ ആണ് അവൾക്ക് ...അതുതന്നെയാണ് ഏറ്റവും ആകർഷണീയമായ അവളുടെ പോയിന്റ് !
കാർ ആ ബിൽഡിംഗ് കോമ്പൗണ്ട് ന്റെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി നടന്നിട്ടാണ് ഞാനും കിഷോറും കൂടി അവളുടെ അടുത്തേക്ക് പോയത് . ഞങ്ങൾ നടന്നു വരുന്നത് കണ്ടതോടെ കക്ഷിയുടെ മുഖത്ത് ഒരു തെളിച്ചം വന്നു ..ഒപ്പം ഒരു നിറഞ്ഞ ചിരിയും ...
"എത്ര നേരമായി ഇത് കാത്തുനിക്കുന്നു ...ഒരു മര്യാദ വേണ്ടേ ഏട്ടാ .."
അശ്വതി കിഷോറിനെ ഏട്ടാ എന്നാണ് വിളിക്കുന്നത് . അതിൽത്തന്നെ അവളുടെ സ്വഭാവം അടങ്ങിയിട്ടുണ്ട്. എല്ലാവരോടും വളരെ മാന്യമായേ അവള് പെരുമാറു . കൊതുക് കടിച്ചാൽ പോലും അതിനെ അടിച്ചു കൊല്ലില്ലാ..അത്രക്ക് പാവം ..!
"ഹാ..ഞാൻ പറഞ്ഞില്ലേ അച്ചു ...ഒരു ഫങ്ക്ഷന് ഉണ്ടാരുന്നു..അത് കഴിഞ്ഞിട്ട് വരുവാണ്..ഒന്ന് ക്ഷമിക്കേടോ "
ശ്യാം അവളുടെ അടുത്തേക്ക്
💬 Comments
View all comments