0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1078
ചിരിച്ചു .ഞാൻ തിരിച്ചു ഒരുലോഡ് പുച്ഛം ഇട്ടുകൊടുത്തുകൊണ്ട് സ്റ്റെയർകേസ് കേറി . റൂമിലെത്തുമ്പോൾ മഞ്ജുസ് ഒരു പുസ്തകവും വായിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് . ഞാൻ വന്നതൊക്കെ കണ്ടെങ്കിലും വല്യ മൈൻഡ് ഒന്നും ഇല്ല .ഉണ്ണികള് രണ്ടും തൊട്ടിലിൽ സുഖമായിട്ട് കിടന്നു ഉറങ്ങുന്നുണ്ട് . ഞാൻ പയ്യെ അവളുടെ അടുത്തേക്ക് നടന്നു . "ഇതെന്തു പുസ്തകം ആടോ ഈ വായിക്കുന്നെ ?" ഞാൻ പയ്യെ തിരക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. വായിൽ അപ്പോഴും ബബിൾഗം ചവക്കുന്നുണ്ട് . "നീ കഴിച്ചിട്ടുണ്ടല്ലേ ?" എന്റെ ചവ കണ്ടതും മഞ്ജുസ് പുരികം ഇളക്കി .
"ബിയർ ആടോ .." ഞാൻ അവളെ നോക്കി ജാമ്യം എടുത്തുകൊണ്ട് ബെഡിലേക്കു ഇരുന്നു ."നിന്റെ ചവക്കല് കണ്ടപ്പഴേ എനിക്ക് തോന്നി..." എന്നെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ."ഇതിപ്പോ ഇത്രവലിയ ആനകാര്യം ആണോ മഞ്ജുകുട്ടി.." ഞാൻ ഞാൻ വലതുകൈ ഉയർത്തി അവളുടെ താടിത്തുമ്പിൽ പിടിച്ചുകൊണ്ട് കൊഞ്ചി ."അയ്യടാ ..." മഞ്ജുസ് അതുകണ്ടു ചിരിച്ചു എന്റെ കൈതട്ടി ."ദേ കവി കാര്യം ഒകെ ശരിതന്നെ ..എന്നാലും ഇതെനിക് ഇഷ്ടല്ലാട്ടോ .." മഞ്ജുസ് അവളുടെ പതിവ് രീതി തുടർന്നു. "അറിയാടോ ...കഴിച്ചിട്ട് വീട്ടില് വരണ്ട , ഉണ്ണികളേ എടുക്കണ്ട ...അതൊക്കെ അല്ലെ ഈ പറയാൻ പോണത് " ഞാൻ അവളെ നോക്കി ചിരിച്ചു . "ഞാൻ ഇപ്പൊ ഡീസന്റ് അല്ലെ മഞ്ജുസേ..ഇങ്ങനെ ആണ്ടിലൊരിക്കൽ അല്ലെ നിന്റെ അടുത്ത് വരുന്നുള്ളു " ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി. "മതിയെടാ കൊഞ്ചിയത് ..പോയി കുളിക്ക് .." എന്റെ കൈതട്ടികൊണ്ട് അവൾ ചിരിച്ചു . അതോടെ ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു ടവൽ എടുത്തു കയ്യിൽ പിടിച്ചു .
"നീ ഫുഡ് കഴിച്ചോ ?" ടവൽ അരയിൽ ചുറ്റി ഉടുത്തിരുന്ന പാന്റ്സ് അഴിച്ചുമാറ്റികൊണ്ട് ഞാൻ മഞ്ജുസിനെ നോക്കി . "ഹ്മ്മ്...." അവൾ പയ്യെ മൂളി . "ഞാനും കഴിച്ചു ..ഇനി ഒന്നും വേണമെന്നില്ല " ഞാൻ പയ്യെ പറഞ്ഞു ബാത്റൂമിലേക്ക് നീങ്ങി . പിന്നെ കുളിയൊക്കെ കഴിഞ്ഞു കുട്ടപ്പനായി പുറത്തിറങ്ങി

💬 Comments

View all comments